ഇന്ത്യൻ വിദ്യാർഥിയുടെ കൊല: യു.എസ് പൗരൻ കുറ്റക്കാരൻ
text_fieldsവാഷിങ്ടൺ: നാലുവർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ വംശജനായ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ യു.എസ് പൗരനെ കുറ്റക്കാരനെന്ന് കണ്ടെത്തി. കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഇലനോയ് സ്വദേശിയായ ഗേജ് ബെത്യൂൻ എന്നയാെളയാണ് 16 അംഗ ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2014ൽ ഇലനോയ് സർവകലാശാല വിദ്യാർഥിയായിരുന്ന പ്രവീൺ വർഗീസിനെയാണ് അഞ്ചുദിവസം കാണാതായ ശേഷം മരിച്ചനിലയിൽ കണ്ടെത്തിയത്. 2014 ഫെബ്രുവരി 12ാം തീയതി പാർട്ടി കഴിഞ്ഞ് മടങ്ങവെ ഇരുവരും പണത്തെച്ചൊല്ലി കൈയാങ്കളിയിൽ ഏർപ്പെടുകയും പ്രവീണിെൻറ തലക്കും മുഖത്തും ബെത്യൂൻ ഇടിച്ചതിനെത്തുടർന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
പ്രാദേശിക ഭരണകൂടം ആദ്യം അപകടമരണമെന്നായിരുന്നു കണക്കാക്കിയത്. കുടുംബം അന്വേഷണത്തിന് ആവശ്യപ്പെട്ടു. വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ അധികൃതരുടെ കണ്ടെത്തലുകളും റിപ്പോർട്ടും തമ്മിൽ വൈരുധ്യം കണ്ടെത്തി. പിന്നീട് അന്വേഷേണാദ്യോഗസ്ഥനെ പിരിച്ചുവിട്ടു. പ്രതിക്ക് 20 മുതൽ 60 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.