കടലിൽ പോയ കല്യാണമോതിരം 47 വർഷത്തിനുശേഷം തിരികെകിട്ടി
text_fieldsവാഷിങ്ടൺ: കടൽ പിടിച്ചെടുത്തതെല്ലാം തിരികെ തരുമെന്നാണ് പഴമൊഴി. 70കാരനായ പാട്രിക് ഒഹാഗന് പറയാനുള്ളതും അത്തരമൊരു അദ്ഭുതകഥയാണ്. 47 വർഷം മുമ്പ് കടലിൽ പോയ വിവാഹമോതിരം അപരിചിതൻ കണ്ടെത്തിക്കൊടുത്ത കഥ. പാട്രികും ഭാര്യ ക്രിസ്റ്റീനും മസാചൂസറ്റ്സ് കേപ്കോഡിൽ മധുവിധു ആഘോഷത്തിന് എത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ടത്.
മോതിരത്തിനായി മണിക്കൂറുകളോളം തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ക്രിസ്റ്റീൻ പാട്രികിന് സമ്മാനിച്ചതായിരുന്നു ആ മോതിരം. പാട്രികിെൻറ പേരും െകാത്തിവെച്ചിരുന്നു അതിൽ. മറ്റു ബീച്ചുകളിൽ പോകുേമ്പാഴും അവരത് തിരയുമായിരുന്നു. പിന്നീടത് അവർ മറന്നു. കഴിഞ്ഞ ജൂലൈയിൽ കാലിഫോർണിയയിൽ വിനോദസഞ്ചാരിയായ ജിം വിർത് കേപ് കോഡിലെ കടൽത്തീരത്തൂടെ നടക്കുേമ്പാഴാണ് തെൻറ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മോതിരം കണ്ടെത്തിയത്.
മോതിരം വീട്ടിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കിയപ്പോൾ പാട്രിക് എഫ്. ഒഹാഗൻ എന്ന പേര് ശ്രദ്ധയിൽ പെട്ടു. ഗൂഗിളിൽ പരതിയപ്പോൾ ക്രിസ്റ്റീൻ തെൻറ മകെൻറ മരണത്തെക്കുറിച്ചെഴുതിയ കുറിപ്പ് കിട്ടി. മാൻഹട്ടൻ കോളജിൽ വെച്ച് പാട്രികിനെ പ്രണയിച്ചതിനെക്കുറിച്ചും അതിൽ എഴുതിയിരുന്നു. താൻ തിരയുന്നതും അതേ ആളെത്തന്നെയാണെന്ന് വിർതിന് മനസ്സിലായി. തുടർന്ന് അവരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് മോതിരം തിരിച്ചേൽപിക്കുകയായിരുന്നു. മോതിരം തിരിച്ചുകിട്ടിയപ്പോൾ ദൈവം തങ്ങളെ കളിപ്പിക്കുകയാണോ എന്നാണ് ആദ്യം പാട്രികിന് തോന്നിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.