കൻസസ് വെടിവെപ്പ് തടയാൻ ശ്രമിച്ച ഗ്രില്ലറ്റ് 2017ലെ ൈടം മാഗസിൻ ഹീറോ
text_fieldsഹൂസ്റ്റൺ: വംശീയ വെറിപൂണ്ട് യു.എസിലെ കൻസസിൽ നേവി ഉദ്യോഗസ്ഥൻ ഇന്ത്യക്കാരനു നേരെ വെടിയുതിർത്തപ്പോൾ അത് തടുക്കാൻ ശ്രമിച്ച് വെടിയേറ്റ ഇയാൻ ഗ്രില്ലറ്റിന് ൈടം മാഗസിെൻറ ആദരം.
2017ൽ പ്രതീക്ഷ നൽകിയ അഞ്ച് ഹീറോകളിലൊരാളായാണ് ഇയാൻ ഗ്രില്ലറ്റിനെ ടൈം മാഗസിൻ തെരഞ്ഞെടുത്തത്. ഫെബ്രുവരിയിൽ കൻസസിലെ ഒരു ബാറിൽ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് അമേരിക്കൻ നേവിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ വെടിയുതിർത്തപ്പോൾ 24 കാരനായ ഗ്രില്ലറ്റ് തടയാൻ ശ്രമിച്ചിരുന്നു. വെടിവെപ്പിൽ 32 കാരനായ ൈഹദരാബാദ് സ്വദേശി ശ്രീനിവാസ് കുചിഭോട്ല കൊല്ലപ്പെടുകയും സഹപ്രവർത്തകൻ അലോക് മദസനിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തടയാൻ ശ്രമിച്ച ഗ്രില്ലറ്റിനും വെടിവെപ്പിൽ ഗുരുതര പരിക്കേറ്റു.
അന്ന് താൻ ഒന്നും ചെയ്തിരുന്നില്ലെങ്കിൽ ഇന്ന് തനിക്ക് ഇതുപോലെ ജീവിക്കാൻ സാധിക്കുമായിരുന്നില്ലെന്ന് ടൈം മാഗസിനിൽ എഴുതിയ ലേഖനത്തിൽ ഗ്രില്ലറ്റ് പറയുന്നു. എല്ലാവരുടെയും പ്രാർഥനയും പിന്തുണയുമാണ് തന്നെ ഇന്നും നിലനിർത്തുന്നത്. ജീവനോടെയിരിക്കാൻ സാധിച്ചതിൽ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഇന്ത്യൻ - അമേരിക്കൻ സമൂഹം അദ്ദേഹത്തെ യഥാർഥ അമേരിക്കൻ ഹീറോ ആയി ആദരിച്ചിരുന്നു. അദ്ദേഹത്തിന് കൻസസിൽ വീടുവെക്കുന്നതിനായി ഫണ്ട് ശേഖരണവും നടത്തിയിരുന്നു.
അലോകും കുചിഭോട്ലയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അക്രമി അടുത്തെത്തി, എെൻറ രാജ്യത്തു നിന്ന് പുറത്തു പോകൂവെന്ന് ആക്രോശിച്ച് ഇവർക്ക് നേരെ വെടിയുതിർത്ത്. അതേസമയം, സമീപത്ത് ടിവിയിൽ ബാസ്ക്കറ്റ് ബാൾ കാണുകയായിരുന്ന ഗ്രില്ലറ്റ് അക്രമിയെ തടയാൻ ശ്രമിക്കുകയും വെടിയേൽക്കുകയുമായിരുന്നു.
ഗ്രില്ലറ്റിനെ കുടാതെ, അമേരിക്കയിൽ ഹരികെയ്ൻ ചുഴലിക്കാറ്റ് ദുരന്തത്തിലെ ഇരകൾക്ക് ഭക്ഷണം നൽകിയ ഷെഫ്, ചുഴലിക്കാറ്റിെൻറ ഇരയായ യുവതിയെയും കുഞ്ഞിനെയും പരിചരിച്ച ഹൂസ്റ്റണിെല അയൽക്കാർ, കന്നുകാലികളുടെ സംരക്ഷണ ചുമതലക്കിടെ തീപിടുത്തമുണ്ടായിട്ടും അവയെ ഉപേക്ഷിക്കാതിരുന്ന നായ എന്നിവരാണ് 2017ലെ ഹീറോകളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.