പാക് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയേക്കാമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പ്. അതിർത്തി മേഖലകളിൽ പാക് സർക്കാർ നിയന്ത്രിച്ചുനിർത്തിയ ഭീകര സംഘടനകൾ നുഴഞ്ഞുകയറിയേക്കാമെന്ന് ഇന്തോ- പസഫിക് സുരക്ഷകാര്യ ചുമതലയുള്ള അസി. സെക്രട്ടറി രൻഡാൾ ശ്രിവർ പറഞ്ഞു.
അതേ സമയം, ഇത്തരം വിഷയങ്ങളിൽ പാകിസ്താന് ചൈനയുടെ സഹായമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ വിഷയത്തിൽ പാകിസ്താന് ചൈനയുടെ പിന്തുണ നയതന്ത്രപരവും രാഷ്ട്രീയവും മാത്രമാണെന്നും റൻഡാൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.