Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​​െൻറ...

ട്രംപി​​െൻറ പോസ്​റ്റിനെതിരെ മൃദുസമീപനം; സുക്കർബർഗിനെതിരെ ഫേസ്​ബുക്ക്​ ജീവനക്കാർ 

text_fields
bookmark_border
ട്രംപി​​െൻറ പോസ്​റ്റിനെതിരെ മൃദുസമീപനം; സുക്കർബർഗിനെതിരെ ഫേസ്​ബുക്ക്​ ജീവനക്കാർ 
cancel

കാലിഫോർണിയ: അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ വംശീയധിക്ഷേപങ്ങൾ നടക്കു​േമ്പാൾ മൗനം പാലിക്കുന്ന ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്​ സുക്കർബർഗിന്​ സ്വന്തം സഹപ്രവർത്തകരുടെ വിമർശനം. ജോർജ് ഫ്ലോയ്​ഡിന്‍റെ മരണത്തോടെ അമേരിക്കയിൽ ഉടലെടുത്ത വംശവെറിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനോട്​ മൃദുസമീപനം സ്വീകരിച്ച സുക്കർബർഗി​​​െൻറ നിലപാട്​ ഫേസ്​ബുക്ക്​ ജീവനക്കാർ സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്​തു. 

ഫ്ലോയ്‌ഡി​​​​​െൻറ മരണത്തെത്തുടർന്നുണ്ടായ അക്രമങ്ങളെ പരാമർശിച്ച് ‘കൊള്ള തുടങ്ങുമ്പോൾ വെടി​പ്പെ്​​ തുടങ്ങും’ എന്നവസാനിക്കുന്ന ട്രംപി​​​​െൻറ ട്വീറ്റ്​ അക്രമത്തെ മഹത്വവൽക്കരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി മൈക്രോബ്ലോഗിങ്​ വെബ്​സൈറ്റായ ട്വിറ്റർ മറച്ചുവെച്ചിരുന്നു. 

ട്രംപി​​​​െൻറ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റർ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ പങ്കുവെക്കുന്ന കാര്യങ്ങളുടെ വസ്തുത പരിശോധിക്കേണ്ടത് ഫേസ്ബുക്ക് അല്ലെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്. സമുഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ട്രംപും ട്വിറ്ററും നേരിട്ട്​ ഏറ്റുമുട്ടു​േമ്പാൾ ഫേസ്​ബുക് അതിൽ നിന്നും കൃത്യമായ അകലം പാലിച്ചാണ്​ നിലകൊള്ളുന്നതും ജീവനക്കാരെ ചൊടിപ്പിക്കുന്നു​. 

ഗൂഗ്​ൾ, ട്വിറ്റർ, നെറ്റ്ഫ്ലിക്സ്​ എന്നീ സഹജീവികൾ തങ്ങളുടെ വെബ്​​പേജിലൂടെയും മറ്റും വംശീയ സമത്വത്തിനായുള്ള പിന്തുണ പങ്കുവെച്ചിരുന്നു. സമീപകാലങ്ങളിൽ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക്​ ഫേസ്​ബുക്ക്​, ഗൂഗ്​ൾ, ആമസോൺ എന്നീ കമ്പനി ജീവനക്കാർ മുന്നിട്ടിറങ്ങിയിരുന്നു. 

തങ്ങളുടെ സി.ഇ.ഒയുടെ മൗനത്തിനെതിരെ ഫേസ്​ബുക്കിലെ ഉന്നത സ്​​ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്​ഥരടക്കമാണ്​ വിമർശിച്ചിരിക്കുന്നത്​. ‘മാർക്കിന്​ തെറ്റുപറ്റി. അദ്ദേഹത്തി​​​​െൻറ മനസ്​ മാറ്റാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും’- സുക്കർബർഗി​​​​െൻറ സഹപ്രവർത്തകനായ റയാൻ ഫ്രെയ്​റ്റാസ്​ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഫേസ്​ബുക്ക്​ ന്യൂസ്​ഫീഡിലെ പ്രൊഡക്​ട്​ ഡിസൈൻ ഡയറക്​ടറാണ്​ ഇദ്ദേഹം. ഫേസ്​ബുക്കി​നകത്തെ മാറ്റം സാധ്യമാക്കാൻ സമാനമനസ്​കരായ 50 പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പട്ടു. 

‘ഞാൻ ഫേസ്​ബുക്കിലാണ്​ ജോലി ചെയ്യുന്നത്​. ഞങ്ങളുടെ പ്രവർത്തിയിൽ എനിക്ക്​ അഭിമാനമില്ല. ഞാൻ സംസാരിച്ച ഭൂരിഭാഗം സഹപ്രവർത്തകർക്കും ഇതേ അഭിപ്രായമാണ്​. ഞങ്ങളുടെ ശബ്​ദം ഉയരെ കേൾപിക്കാനാണ്​ ശ്രമം’ കമ്പനിയിലെ പ്രൊഡക്​ട്​ മാനേജ്​മ​​​െൻറ്​ ഡയറക്​ടറായ ജേസൺ ടോഫ്​ ട്വീറ്റ്​ ചെയ്​തു. 

‘ജനങ്ങളുടെ വികാരം ഞങ്ങൾ മനസിലാക്കുന്നു. പ്രത്യേകിച്ച്​ നമ്മുടെ കറുത്ത വർഗക്കാരായ സഹോദരങ്ങളുടെ’- കമ്പനി ജീവനക്കാരെ ഉദ്ധരിച്ച്​ ഫേസ്​ബുക്ക്​ വക്താവ്​ ആൻഡി സ്​റ്റോൺ പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooktwittermark zuckerbergGeorge FloydDonald Trump
News Summary - Mark Zuckerberg Faces Employee Blowback Over Ruling On Trump Comments- world
Next Story