ചൊവ്വയിൽ ഉപ്പുതടാകങ്ങളും
text_fieldsഹ്യൂസ്റ്റൻ: വളരെ പണ്ട് ചൊവ്വയിൽ ഉപ്പുതടാകങ്ങളുണ്ടായിരുന്നുവെന്ന നിഗമനങ്ങൾ ശരിവെച്ച് പുതിയ പഠനം. ഭൂമിയിലെ പോലെ ജലാംശമുള്ള ഈ തടാകങ്ങൾ പിന്നീട് വറ്റിവരണ്ട ുപോയതാണെന്ന് ഗവേഷകർ പറയുന്നു. ചുവന്ന ഗ്രഹത്തിലെ അന്തരീക്ഷം വരണ്ടതായി മാറിയിട ്ട് ഏറെ കാലമായെന്നാണ് പഠനത്തിൽ തെളിയുന്നത്. യു.എസിലെ ടെക്സസ് എ ആൻഡ് എം യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. 360 കോടി വർഷങ്ങൾക്കു മുമ്പുണ്ടായ ഉൽക്കാപതനമാണ് ഈ ഉപ്പുതടാകങ്ങൾ ഉണ്ടാകാൻ കാരണമെന്ന് നാച്വർ ജിയോസയൻസ് മാസികയിൽ വന്ന ലേഖനത്തിൽ പറയുന്നു. ഗെയിൽ ഗർത്തം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.
2012ൽ െചാവ്വയിലിറങ്ങിയ നാസയുടെ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ഉപ്പുതടാകങ്ങളെക്കുറിച്ച് സൂചനകൾ തന്നിരുന്നു. ഗെയില്‍ ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. 150 കി.മീറ്ററോളം വലുപ്പമുള്ള ഈ ഗര്‍ത്തം ഒരുകാലത്ത് തടാകമായിരുന്നുവെന്നാണ് കണ്ടെത്തിയത്. മഴയും മഞ്ഞുരുക്കവുംമൂലം ചുറ്റുവട്ടത്ത് ഒഴുകിയിരുന്ന വെള്ളവും ഇതിലേക്കുതന്നെ പതിച്ചു.
വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന മണലും മറ്റും പതിയെ ഗര്‍ത്തത്തില്‍ നിറഞ്ഞു എന്നാണ് കരുതപ്പെടുന്നത്. ചൊവ്വയില്‍ പിന്നീട് വലിയ വരള്‍ച്ച വന്നു. വെള്ളം വറ്റി വരളുന്ന ഘട്ടത്തിലാണ് ഉപ്പുതടാകങ്ങൾ രൂപപ്പെട്ടത്. ക്രമേണ ഉപ്പുവെള്ളവും വറ്റി കല്ലും മണലും മാത്രമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.