ലാറ്റിൻ അമേരിക്കയിൽ മൂന്നു രാജ്യങ്ങളിൽ ഒന്നിച്ച് വൈദ്യുതി മുടങ്ങി
text_fieldsബ്വേനസ് ഐറിസ്: ലാറ്റിൻ അമേരിക്കയിൽ മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ഇരുട്ടിലാഴ്ത്തി വൈദ്യുതി മുടക്കം. അർജൻറ ീന, പരേഗ്വ, ഉറുഗ്വായ് എന്നീ രാജ്യങ്ങളിലാണ് രാത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്.
ഒന്നിച്ച് ഇത്രയും രാജ്യങ്ങൾ ഇരുട്ടിലാകാൻ കാരണമെന്തെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. വൈദ്യുതി വിതരണ സംവിധാനങ്ങൾക്കു നേരെ സൈബർ ആക്രമണമാണെന്ന് സംശയമുണ്ട്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് അർജൻറീന പ്രസിഡൻറ് മോറീസ്യോ മാക്രി പറഞ്ഞു.
അർജൻറീനയിൽ തലസ്ഥാന നഗരമായ ബ്വേനസ് ഐറിസ് ഉൾപ്പെടെ നഗരങ്ങൾ ഇരുട്ടിൽ മുങ്ങി. മണിക്കൂറുകൾ കഴിഞ്ഞ് പകുതി മേഖലകളിൽ പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും പല മേഖലകളും ഇപ്പോഴും ഇരുട്ടിലാണ്.
അജ്ഞാതമായ കാരണങ്ങളാൽ വൈദ്യുതി വിതരണ സംവിധാനം പ്രവർത്തനം നിലക്കുകയായിരുെന്നന്ന് വിതരണ കമ്പനി ‘എഡേസർ’ വ്യക്തമാക്കി. ഉറുഗ്വായിലും മണിക്കൂറുകളോളം നീണ്ട മുടക്കം ചിലയിടങ്ങളിൽ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇൻറർനെറ്റ് സേവനം മുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.