സ്ത്രീകൾക്കെതിരായ പരാമർശം: ട്രംപിനോട് ക്ഷമിക്കണമെന്ന് ഭാര്യ
text_fieldsന്യൂയോർക്ക്: സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനോട് ക്ഷമിക്കണമെന്ന് ഭാര്യ മിലാനിയ. അദ്ദേഹത്തിെൻറ വാക്കുകൾ എനിക്കും നാണക്കേടുണ്ടാക്കി. എന്നാൽ, എനിക്കറിയാവുന്ന ട്രംപ് സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും മെലീന വ്യക്തമാക്കി. ഒരു നേതാവിന് ചേർന്ന വാക്കുകളല്ല തെൻറ ഭർത്താവ് ഉപയോഗിച്ചത്. എന്നാലും നല്ലവരായ ആൾക്കാർ ട്രംപിന് പൊറുത്ത് കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും മെലീനിയ പറഞ്ഞു.
വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ ദ് വാഷിങ്ടൺ പോസ്റ്റാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാൽ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമർശവുമായി ഡൊമാക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ രംഗത്തെത്തി.
വിഡിയോയിലെ പരാമർശങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഇങ്ങനെയുള്ള ഒരാളെ രാജ്യത്തിെൻറ പ്രസിഡൻറാകാൻ സമ്മതിക്കരുതെന്നും ഹിലരി വ്യക്തമാക്കി. ഹിലരിയുടെ പ്രതികരണത്തിന് പിന്നാലെ ട്രംപ് ക്ഷമാപണം നടത്തിയിരുന്നു. തെറ്റുപറ്റാത്ത പൂര്‍ണതയുളള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.