സ്ത്രീ വിരുദ്ധ പരാമർശം: ആണുങ്ങളുടെ നേരംപോക്ക്; ട്രംപിന് ഭാര്യയുടെ പിന്തുണ
text_fieldsസെൻറ് ലൂയിസ്: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ റിപബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഡൊണാർഡ് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ്. ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങൾ കളവാണെന്ന് മെലാനിയ പറഞ്ഞു. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മെലാനിയ ഡൊണാൾഡ് ട്രംപിനെ പിന്തുണ്ണച്ച് രംഗത്തുവന്നത്.
പുറത്തുവന്ന വിഡിയോയിലെ ട്രംപിെൻറ് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതില്ല. ഭർത്താവ് മുന്‍പൊരിക്കലും ഇത്തരം പരാമർശം നടത്തുന്നത് താന്‍ കേട്ടിട്ടില്ല. ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നി. ട്രംപ് ഇൗ രീതിയിൽ സംസാരിച്ചതായി എനിക്ക് പരിചയമില്ല. ചില പുരുഷന്മാര്‍ തമ്മിൽ സ്വകാര്യ സംസാരിക്കുന്നത് ഇത്തരത്തിലാണെന്ന് തനിക്കറിയാം. ആണുങ്ങളുടെ നേരംപോക്കായി മാത്രം ഇതിനെക്കണ്ടാൽ മതിയെന്നും മെലാനിയ പറഞ്ഞു.
ട്രംപിനെതിരെയുള്ള ആരോപണങ്ങളെല്ലാം പ്രതിപക്ഷം കെട്ടിച്ചമച്ചതാണ്. ഞാൻ ട്രംപിനെ പൂർണമായി വിശ്വസിക്കുന്നു. ആരോപണമുന്നയിച്ച സ്ത്രീകളുെട പൂർവകാല ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം മനസിലാവുമെന്നും െമലാനിയ കൂട്ടിച്ചേർത്തു. നേരത്തെ സ്ത്രീകളെപ്പറ്റി ആഭാസ പരാമർശങ്ങൾ നടത്തിയ ട്രംപിനു അമേരിക്കൻ ജനത മാപ്പു നൽകണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.