മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങൾ 20 വർഷത്തിനുശേഷം കണ്ടു
text_fieldsവാഷിങ്ടൺ: മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങൾ 20 വർഷത്തിനു ശേഷം ജയിലിൽ വീണ്ടും കണ്ടുമുട്ടി. ഇരുവരെയും വ്യത്യസ്ത ജയിലുകളിലായിരുന്നു ആദ്യം പാർപ്പിച്ചിരുന്നത്. പിന്നീട് സാൻഡിയാഗോ ജയിലിലേക്ക് മാറ്റി.
യു.എസ് ജനതയെ ഏറെ നടുക്കിയ സംഭവമായിരുന്നു 1989ൽ നടന്ന കൊലപാതകം. കൊലപാതകത്തിന് എറിക് മെനേന്ദസിനെയും (47) ലൈൽ മെനേന്ദസിനെയും(50) ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. യു.എസിലെ സമ്പന്നനായ േജാസിനെയും ഭാര്യ കിറ്റിയെയും കൊലപ്പെടുത്തുേമ്പാൾ 18ഉം 21ഉം ആയിരുന്നു ഇവരുടെ പ്രായം.
കോടിക്കണക്കിന് ഡോളർ വിലവരുന്ന എസ്റ്റേറ്റ് കൈവശപ്പെടുത്തുന്നതിനാണ് ഇവർ മാതാപിതാക്കളെ വെടിവെച്ചു െകാന്നത്. ഒരുമിച്ചാൽ തടവുചാടാൻ പദ്ധതിയിടുമെന്നതിനാൽ 1996 മുതൽ ഇരുവരെയും രണ്ടിടങ്ങളിലായാണ് പാർപ്പിച്ചിരുന്നത്.
2018ൽ കാലിേഫാർണിയയിലെ ജയിലിൽനിന്ന് െലെലിനെ സാൻ ഡിയാഗോയിലേക്ക് മാറ്റി. ജയിലിൽ 3900 തടവുകാരുണ്ടെങ്കിലും ഇരുവരും ബന്ധപ്പെടുന്നുണ്ടോയെന്ന് ഗാർഡുകൾ ജാഗ്രത പുലർത്തി. ഫോൺവഴി പോലും സംസാരിക്കുന്നതിൽനിന്ന് ഇരുവരെയും വിലക്കിയിരുന്നു. എന്നാൽ, മെയിൽവഴി അവർ ആശയവിനിമയം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.