മെക്സിക്കൻ കാത്തലിക് ചർച്ചിന് കീഴിൽ 175 കുട്ടികൾ പീഡനത്തിനിരയായതി റിപ്പോർട്ട്
text_fieldsമെക്സിക്കോ സിറ്റി: 175 കുട്ടികൾ മെക്സിക്കോയിലെ റോമൻ കാത്തലിക് ചർച്ചിന് കീഴിലുള്ള പുരോഹിതരുടെ പീഡനത്തിനിരയായതായി റിപ്പോർട്ട്. മെക്സിക്കോയിലെ ലീജിയ നാരീസ് ഓഫ് ക്രൈസ്റ്റ് സ്ഥാപകൻ മാർഷ്യൽ മാസീൽ 60 കുട്ടികളെ പീഡിപ്പിച്ചെന്ന് റിപ്പോർട്ട് പറയുന്നു. ഇയാൾക്കുപുറെമ പള്ളി വികാരിമാരും ശെമ്മാച്ചൻമാരുമുൾപ്പെടെ 33 പേരും പീഡനം നടത്തിയിട്ടുണ്ട്.
1941 മുതൽ 2019 ഡിസംബർ 16 വരെയുള്ള കണക്കാണിത്. പീഡനം സംബന്ധിച്ച ആഭ്യന്തര അന്വേഷണത്തിനായി ഈ വർഷം ജൂണിൽ നിയമിച്ച സമിതിയുടേതാണ് റിപ്പോർട്ട്. 11 മുതൽ 16 വയസ്സുവരെയുള്ള ആൺകുട്ടികളാണ് പീഡനത്തിനിരയായത്. കുറ്റക്കാരായ 33 പേരിൽ 18 പേർ ഇപ്പോഴും സഭക്കുകീഴിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ, ഇവരെ െപാതുജനങ്ങളുമായും കുട്ടികളുമായും ബന്ധപ്പെടുന്ന ജോലികളിൽനിന്ന് നീക്കിയിട്ടുണ്ട്. പരാതിപ്പെടാത്ത മറ്റു കേസുകൾ ഉണ്ടായിരിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2008ൽ മരിച്ച മാസീലിനെ ലൈംഗിക പീഡനം സംബന്ധിച്ച പരാതികളെ തുടർന്ന് പോപ് ബെനഡിക്ട് 16ാമൻ പൗരോഹിത്യ വൃത്തിയിൽനിന്ന് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.