മെക്സിക്കോ ഭൂകമ്പം: മരണം 90 ആയി
text_fieldsമെക്സിക്കോ: മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 90 ആയി. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 90 പേര്‍ കൊല്ലപ്പെട്ടതായാണ് അധികൃതരുടെ വിശദീകരണം. ആയിരകണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണമായും നിലംപതിച്ച ഭൂകമ്പത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനമാണ് മെക്സിക്കോയില്‍ വെള്ളിയാഴ്ചയുണ്ടായത്. തുടര്‍ന്ന് 600ഓളം തുടര്‍ ചലനങ്ങളും തെക്കന്‍ പസഫിക് തീരത്ത് ഉണ്ടായി.
മെക്സിക്കോയില്‍ പല നഗരങ്ങളും ഇപ്പോഴും വിജനമാണ്.രക്ഷാ പ്രവര്‍ത്തനവും പുനരധിവാസ ശ്രമങ്ങളും തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങളും ജന്തുജാലങ്ങളുടെ ശരീരാവശിഷ്ടങ്ങളും ഇപ്പോഴും പൂര്‍ണമായും നീക്കം ചെയ്യാനായിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.