ഒൗദ്യോഗിക വിമാനം ലേലത്തിൽവെച്ച് മെക്സികോയുടെ പുതിയ പ്രസിഡൻറ്
text_fieldsമെക്സികോ സിറ്റി: തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി മെക്സികോയുടെ പുതിയ പ്രസിഡൻറ് ആൻഡ്രെസ് മാനുവൽ ലോപസ് ഒാബ്രദോർ ഒൗദ്യോഗിക വിമാനം ലേലത്തിൽ വെക്കുന്നു. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ തനിക്ക് യാത്രചെയ്യാൻ ഒൗദ്യോഗിക വിമാനം വേണ്ടതില്ലെന്നും ആവശ്യമെങ്കിൽ പണംമുടക്കി സാധാരണ വിമാനത്തിൽ യാത്ര ചെയ്യുമെന്നും പ്രചാരണത്തിനിടെ ഒാബ്രദോർ പ്രഖ്യാപിച്ചിരുന്നു.
പ്രസിഡൻറിെൻറ ബോയിങ് 787-8 വിമാനത്തിെൻറ അവസാന സർവിസ് സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് എൻറിക്വെ പേന നീറ്റോയെയും വഹിച്ചുള്ള ജി20 ഉച്ചകോടിക്കായുള്ള ബ്വേനസ് എയ്റിസ് യാത്രയായിരുന്നു. വർഷങ്ങൾക്കുമുമ്പ് 2.18 കോടി ഡോളർ ചെലവഴിച്ചാണ് ഇൗ വിമാനം വാങ്ങിയത്.
ഇതുകൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള 60 വിമാനങ്ങളും 70 ഹെലികോപ്റ്ററുകളും ലേലം ചെയ്യുമെന്ന് ധനമന്ത്രി കാർലോസ് ഉർസുവ അറിയിച്ചു. കഴിഞ്ഞദിവസമാണ് നാഷനൽ റീജനറേഷൻ മൂവ്മെൻറ് നേതാവായ ഒാബ്രദോർ മെകിസ്ക്കൻ പ്രസിഡൻറായി അധികാരമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.