ട്രംപിനെ ഹിറ്റ്ലറോട് ഉപമിച്ച് മൈക്കിൾ മൂർ
text_fieldsവാഷിങ്ടൺ: പുതിയ ഡോക്യുമെൻററിയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറോട് ഉപമിച്ച് സംവിധായകനും എഴുത്തുകാരനുമായ മൈക്കിൾ മൂർ. ഫാരൻ ഹീറ്റ് 11/9 എന്നാണ് ഡോക്യുമെൻററിയുടെ പേര്. ഡോക്യുമെൻററി ടൊറേൻറാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.
1930കളിൽ ജർമനിയിൽ ഹിറ്റ്ലറുടെ ഉദയം പോലെയാണ് 2016 നവംബറിലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിെൻറ വിജയമെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇതേക്കുറിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിൻറൻ വിജയിക്കുമെന്ന നിഗമനങ്ങളും സ്ഥാപിത താൽപര്യങ്ങളും യു.എസ് മാധ്യമങ്ങളുമാണ് ട്രംപിെൻറ വിജയത്തിലേക്ക് നയിച്ച കാര്യങ്ങളെന്ന് മൂർ സമർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.