മൈക്രോസോഫ്റ്റിന് 1000 കോടി ഡോളറിെൻറ കരാർ: പെൻറഗണെതിരെ ആമസോണിെൻറ പരാതി
text_fieldsവാഷിങ്ടൺ: വ്യാപാര എതിരാളിയായ മൈേക്രാസോഫ്റ്റിന് 1000 കോടി ഡോളറിെൻറ ക്ലൗഡ് കമ്പ്യൂട്ടിങ് കരാർ നൽകിയ പെൻറഗണിനെതിരെ ആമസോൺ വെബ് സർവിസ് യു.എസ് കോടതിയിൽ പരാതി നൽകി. കരാർ അബദ്ധങ്ങൾ നിറഞ്ഞതും പക്ഷപാതവുമാണെന്ന് ആമസോൺ ആരോപിച്ചു.
ഒക്ടോബറിൽ കരാർ ലഭിച്ചരോടെ മൈക്രോസോഫ്റ്റിെൻറ ഓഹരിവില ഉയർന്നിരുന്നു. ജോയൻറ് എൻറർപ്രൈസ് ഡിഫൻസ് ഇൻഫ്രാസ്ട്രക്ചർ എന്നറിയപ്പെടുന്ന കരാർ മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ഐ.ബി.എം കമ്പനികൾ തേടിച്ചെല്ലാറുള്ളതാണ്. ആദ്യഘട്ടത്തിൽ മറ്റ് കമ്പനികൾ ഒഴിവായതോടെ മൈക്രോസോഫ്റ്റും ആമസോണും തമ്മിലായി മത്സരം. കരാർ ലഭിക്കാത്തതിനു പിന്നിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇടപെടലുണ്ടായെന്നാണ് ആമസോൺ വിശ്വസിക്കുന്നത്. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് ആണ് വാഷിങ്ടൺ പോസ്റ്റ് ദിനപത്രത്തിെൻറ ഉടമയും. വാഷിങ്ടൺ പോസ്റ്റിെൻറ കടുത്ത വിമർശകനാണ് ട്രംപ്. അതേസമയം, കരാർ നൽകിയതിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പറുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.