മൈക് പെൻസ് ഉടൻ ഇന്ത്യ സന്ദർശിക്കും
text_fieldsവാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈറ്റ്ഹൗസ് സന്ദർശനത്തിനു പിന്നാലെ യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കൂടിക്കാഴ്ചക്കുശേഷം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനൊപ്പം പെൻസിെനയും ഇന്ത്യയിലേക്ക് ക്ഷണിക്കാൻ മോദി മറന്നിരുന്നില്ല. ക്ഷണത്തിൽ താൻ അത്യധികം സന്തുഷ്ടനാണെന്നായിരുന്നു പെൻസിെൻറ പ്രതികരണം. മോദിയും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ ചരിത്രവും ക്രിയാത്മകവുമെന്നാണ് പെൻസ് വിശേഷിപ്പിച്ചത്. സന്ദർശനത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹാർദബന്ധം കൂടുതൽ ശക്തമായതായും അദ്ദേഹം വിലയിരുത്തി. ഇന്ത്യാന ഗവർണർ ആയിരുന്ന സമയത്ത് ബിസിനസ് ആവശ്യാർഥം ഇന്ത്യ സന്ദർശിക്കാൻ പെൻസ് പദ്ധതിയിട്ടിരുെന്നങ്കിലും പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ തിരക്കിലായതിനാൽ നടക്കാതെ പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.