കാലിഫോർണിയയിൽ മൈക്ക് ടൈസൺ കഞ്ചാവ് കൃഷിയാരംഭിക്കുന്നു
text_fieldsകാലിഫോർണിയ സിറ്റി: ഇടിക്കൂട്ടിലെ രാജാവ് മൈക്ക് ടൈസൺ സ്വന്തം നാട്ടിൽ കഞ്ചാവ് കൃഷി ആരംഭിക്കുന്നു. കാലിഫോർണിയയിൽ കഞ്ചാവ് വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടൈസണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഞ്ചാവ് കൃഷി ചെയ്യുന്നത് ചികിത്സാവശ്യങ്ങൾക്കായത് കൊണ്ട് സർകാറിെൻറ പിന്തുണയും ടൈസണുണ്ട്. കാലിഫോർണിയ നഗരത്തിൽ ഒരു കഞ്ചാവ് റിസോർട്ട് പണിയാനുള്ള പ്രാഥമിക കാര്യങ്ങളിലാണ് ടൈസണും പങ്കാളികളും.
ടൈസെൻറ കഞ്ചാവ് കൃഷിയെ പ്രകീർത്തിച്ച് കാലിഫോർണിയ മേയർ ജെന്നിഫർ വുഡ് രംഗത്തെത്തി. പദ്ധതിയിലൂടെ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ലഭ്യമാക്കാമെന്നും. ഇതിലൂടെ ഒരുപാട് പേർക്ക് ജോലിയും വരുമാനവും ലഭിക്കുമെന്നും മേയർ പറഞ്ഞു.
നേരത്തെ കഞ്ചാവ് ഉപഭോഗം കാലിഫോർണിയ നഗരത്തിൽ നിയമ വിധേയമാക്കിയിരുന്നു. എന്നാൽ എല്ലാ നഗരങ്ങളിലും ഇൗ വിട്ടുവീഴ്ച്ചയില്ല. ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിൽ കഞ്ചാവ് കൈവശം വെക്കുന്നതടക്കം ഫെഡറൽ കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.