Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീവ്രവാദത്തിനെതിരെ...

തീവ്രവാദത്തിനെതിരെ സാമൂഹികപ്രതിരോധം: മിനിയാപോളിസ്​ പരീക്ഷണം ​ശ്രദ്ധ നേടുന്നു

text_fields
bookmark_border
rechard-stanek
cancel
camera_alt?????????? ??????????? , ????? ???????

മിനിയാപോളിസ്​: കർക്കശമായ നിയമനടപടികൾക്കൊപ്പം സാമൂഹികബോധവത്​കരണത്തിനും ശാക്​തീകരണത്തിനുമുള്ള ചിട്ടയായ പ്രവർത്തനങ്ങളും സംയോജിപ്പിച്ച രീതിയാണ്​ തീവ്രവാദവും ​ഭീകരപ്രവർത്തനങ്ങള​ും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന്​ മിനിയാപോളിസ്-സ​െൻറ്​ പോൾ ഇരട്ടനഗരം തെളിയിക്കുന്നു.

ഭീകരസംഘങ്ങളിലേക്ക്​ റിക്രൂട്ട്​ ചെയ്യപ്പെടുന്ന യുവാക്കളുടെ പ്രശ്​നങ്ങൾ പഠിക്കാനും പരിഹരിക്കാനും അവരിലേക്ക്​ ഇറങ്ങിച്ചെന്നുള്ള ജനസമ്പർക്ക പരിപാടി വിജയകരമാണെന്ന്​ മിനിയാപോളിസിലെ ഹെനപിൻ കൗണ്ടി ഭരണാധികാരി പറയുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ സോമാലിയൻ കുടിയേറ്റക്കാർ താമസിക്കുന്ന സംസ്​ഥാനമായ മിനസോട്ടയിൽ നിന്നാണ്​ ഏറ്റവും കൂടുതൽ യുവാക്കൾ അൽശബാബ്​, ​െഎ.എസ്​ സംഘങ്ങളിൽ ചേരാൻ പോയത്​​​. 2007നും 2009നുമിടയിൽ 20 യു​വാക്കൾ സോമാലിയയിലെ തീവ്രവാദസംഘടനയായ അൽശബാബിൽ ചേർന്നു. ഇതിൽ പെട്ട ശിർവ അഹ്​മദ്​ 2008 ഒക്​ടോബർ 29ന് സോമാലിയയിലെ പുണ്ട്​സ്​ലാൻഡിലെ ചാവേറാക്രമണത്തിൽ മരിച്ചു. 

സംഭവത്തെക്കുറിച്ച്​ അന്വേഷിച്ച അമേരിക്കൻ ഭരണകൂടം കുടിയേറ്റക്കാരെ ഭീകരവാദ റിക്രൂട്ട്​മ​െൻറിന്​ ഇരയാകുന്നതിൽ നിന്നു തടയാനുള്ള വഴികളാലോചിക്കുകയും അക്രമാസക്​ത തീവ്രവാദത്തിനെതിരെ തദ്ദേശീയരുടെ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക്​ രൂപം കൊടുക്കുകയുമായിരുന്നു. ഇതിനായി ആദ്യം തെരഞ്ഞെടുത്ത മൂന്നു അമേരിക്കൻ നഗരങ്ങളിലൊന്നാണ്​ മിനിയാപോളിസ്​. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്​.ബി.​െഎ, ദേശീയ ആഭ്യന്തരസുരക്ഷ വിഭാഗം, മിനിയാപോളിസിലെ ഹെനപിൻ കൗണ്ടി ഭരണത്തലവൻ (ഷെറിഫ്​) എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഫലം കണ്ടുവരുന്നതായി  റിച്ചാർഡ്​ സ്​റ്റാനക്​ മലയാളി മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്​ചയിൽ അദ്ദേഹം അറിയിച്ചു. ജനസമ്പർക്ക പരിപാടിയിലൂടെ ഉദ്യോഗസ്​ഥർക്ക്​ കുടിയേറ്റ സമൂഹത്തിലേക്ക്​ കടന്നുചെല്ലാനും തീവ്രവാദത്തിനെതിരായ പ്രതിരോധത്തിന്​ അവരുടെ പങ്കാളിത്തത്തോടെ ഫലപ്രദമായ വഴികണ്ടെത്താനാവുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 

സോമാലിയയിലെ ആഭ്യന്തരസംഘർഷം അഭയാർഥിയാക്കി മാറ്റിയ ആബിദി മലിക്​ മുഹമ്മദാണ്​ ഹെനപിനിലെ പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കുന്നത്​. അഭയാർഥിയെന്ന നിലയിലുള്ള അസ്​തിത്വപ്രതിസന്ധി, ഇൻറർനെറ്റ്​ വഴിയും മറ്റും ലഭിക്കുന്ന പിഴച്ച മതാധ്യാപനങ്ങളുണ്ടാക്കുന്ന ആശയക്കുഴപ്പം, സമൂഹത്തിലെ ഒറ്റപ്പെടൽ മറികടക്കാൻ വല്ലതും ചെയ്യാനുള്ള അതിസാഹസികത എന്നിവയാണ്​ തീവ്രവാദിസംഘങ്ങളുടെ റിക്രൂട്ട്​മ​െൻറ്​ എളുപ്പമാക്കിത്തീർക്കുന്നതെന്ന്​ ആബിദി മാലിക്​ പറയുന്നു. ഇതിനെ മറികടക്കാനുള്ള പരിപാടികളാണ്​ സർക്കാർ ആവിഷ്​കരിച്ചിരിക്കുന്നത്​.

കുട്ടികളെയും രക്ഷിതാക്കളെയും ലക്ഷ്യംവെച്ചുള്ള വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ  ബോധവത്​കരണ പരിപാടികൾ​ നടത്തിവരുന്നു. ഫെഡറൽ ഗവൺമ​െൻറ്​ എല്ലാവർക്കും ലഭ്യമാക്കുന്ന വിദ്യാഭ്യാസ, തൊഴിൽ സൗകര്യങ്ങൾ ​കുടിയേറ്റ​ക്കാർക്കും ലഭ്യമാക്കാനുള്ള പരിശീലനപരിപാടികളും നൽകിവരുന്നു. ഇൗ പ്രവർത്തനങ്ങൾക്കായി സോമാലി വംശജരായ വിവിധ പ്രഫഷണലുകളുടെ സന്നദ്ധസംഘത്തിനു രൂപം നൽകി. ഇൗ പ്രവർത്തനങ്ങളിലൂടെ യുവാക്കൾക്ക്​ തൊഴിൽ, സാമൂഹികസുരക്ഷാബോധം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും പലരും സന്നദ്ധപ്രവർത്തനത്തിനു മുന്നോട്ടുവരുന്നുണ്ടെന്നും ആബിദി പറയുന്നു. 

തീവ്രവാദ സംഘത്തിൽ ആകൃഷ്​ടരായി നാടുവിടുന്നവരെ നിരീക്ഷിക്കാനും പിടികൂടി ശക്​തമായ ശിക്ഷ നൽകാനും സംവിധാനമു​ണ്ടെന്ന്​ വ്യക്​തമാക്കി. 2014ൽ ​െഎ.എസിൽ ചേരാൻ പോകുന്ന ഒമ്പതുപേരെ പിടികൂടുകയും മുപ്പതു വർഷം വരെ കഠിനതടവിന്​ ശിക്ഷിക്കുകയും ചെയ്​തു. നിയമം കർക്കശമാക്കുന്നതോടൊപ്പം ഇതിന്​ പ്രതിരോധം തീർക്കുകയാണ്​ സാമൂഹികസമ്പർക്ക പരിപാടികളിലൂടെ ഹെനപിൻ കൗണ്ടി ചെയ്​തുവരുന്നത്​. പ്രാദേശികതലത്തിൽ ഇമാമുമാരെയും മതപാഠശാലകളിലെ അധ്യാപകരെയു​മൊക്കെ ഇതിൽ അണിചേർക്കാനായിട്ടുണ്ടെന്നും കുറ്റവാളികളെ തുറന്നുകാണിക്കാനും പുതുതലമുറയെ വഴിപിഴക്കാതെ നോക്കാനും ഇൗ പിന്തുണ ഏറെ സഹായകമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsmalayalam newsMinneapolis Domestic Violence Experimentpolice responsMinneapolis
News Summary - Minneapolis Domestic Violence Experiment-World News
Next Story