അമേരിക്കയിൽ വീണ്ടും വംശീയ അതിക്രമം; കറുത്ത വർഗക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നു
text_fieldsവാഷിങ്ടൺ: കറുത്ത വർഗക്കാരനായ യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം. നൂറു കണക്കിന് വരുന്ന പ്രതിഷേധക്കാർ പൊലീസുമായി തെരുവിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി. കണ്ണീർ വാതകവും പ്രയോഗിച്ചു.
മിനിസോട സംസ്ഥാനത്തെ മിനെപോളിസ് നഗരത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. വാഹനത്തിൽ കള്ളപ്പണ ഇടപാട് നടക്കുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ജോർജിനെ സമീപിക്കുന്നത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ എതിർത്തുവേത്ര.
തുടർന്ന് പൊലീസുകാരൻ ജോർജിനെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി താഴെയിട്ട ശേഷം കൈവിലങ്ങിടാനായി കഴുത്തിന് കാൽമുട്ടു കൊണ്ട് അമർത്തിപ്പിടിക്കുകയായിരുന്നു. തനിക്ക് ശ്വാസം കിട്ടുന്നില്ലെന്നും കൊല്ലരുതെന്നും ഇയാൾ അപേക്ഷിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് ബോധരഹിതനായ ഇയാളെ പൊലീസ് തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പേഴേക്കും മരിച്ചിരുന്നു.
സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിനെതിരെ പ്രതിഷേധം വ്യാപകമായത്. തുടർന്ന് നാലു പൊലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.