പൊലീസിെൻറ ശ്വാസംമുട്ടിക്കൽ: മിനിയപൊളിസിൽ എട്ട് വർഷത്തിനിടെ ബോധക്ഷയം 58 പേർക്ക്
text_fieldsമിനിയപൊളിസ്: മിനിയപൊളിസിലെ പൊലീസുകാർ എട്ട് വർഷത്തിനിടെ കഴുത്തിൽ കാൽമുട്ട് കുരുക്കി ശ്വാസം മുട്ടിച്ചത് 428 പേരെ. ഇതിൽ 58 പേർക്ക് ബോധക്ഷയമുണ്ടായതായും സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. പൊലീസിെൻറ ഈ ക്രൂരതക്ക് ഏറ്റവും കൂടുതൽ ഇരയായത് കറുത്തവർഗക്കാരാണ്.
മിനിയപൊളിസിൽ കറുത്തവർഗക്കാർ ജനസംഖ്യയുടെ 19 ശതമാനം മാത്രമാണെങ്കിലും കാൽമുട്ട് കഴുത്തിലമർത്തി ശ്വാസം മുട്ടിക്കുന്ന പൊലീസ് ക്രൂരതക്കിരയായ മൂന്നിൽ രണ്ട് പേരും കറുത്തവർഗക്കാരാണ്. അമേരിക്കയിെല നിരവധി പൊലീസ് വിഭാഗങ്ങളിൽ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.