ട്രക്കിൽ നിന്ന് ‘നോട്ടുമഴ’; നാട്ടുകാർ അടിച്ചുമാറ്റിയത് രണ്ടുകോടിയിലേറെ രൂപ
text_fieldsന്യൂജഴ്സി: യു.എസിലെ ന്യൂജഴ്സി ഹൈവേയിൽ വ്യാഴാഴ്ച രാവിലെ 8:30ന് സഞ്ചരിച്ചവരിൽ പലരും കീശ നിറയെ നോട്ടുകളുമായ ാണ് മടങ്ങിയത്. അമേരിക്കൻ സെക്യൂരിറ്റി കമ്പനിയായ ബ്രിൻക്സിെൻറ ട്രക്കിൽനിന്നാണ് പൊടുന്നനെ നോട്ടുകൾ വീഴാൻതുടങ്ങിയത്. ട്രക്കിെൻറ പണമടങ്ങിയ ലോക്കർ അടയാതിരുന്നതാണ് ഇതിന് കാരണമായത്.
നടുറോഡിൽ പണം കണ്ടതോടെ നാട്ടുകാർ കാറുകളും ഇരുചക്രവാഹനങ്ങളും നിർത്തി പണമെടുക്കാൻ തുടങ്ങി. ആളുകൾ കൂടിയതോടെ പ്രദേശത്ത് ഗതാഗത തടസ്സവും വാഹനങ്ങളുടെ കൂട്ടിയിടിയുമുണ്ടായി. പൊലീസ് സംഭവസ്ഥലത്തെത്തുേമ്പാഴേക്ക് ആകെ നഷ്ടപ്പെട്ട തുക മൂന്നു ലക്ഷം ഡോളറോളം (രണ്ടുകോടിയിലേറെ രൂപ) വരുമെന്നാണ് അധികൃതർ പറയുന്നത്.
പണം തിരികെ നൽകാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം തിരിച്ചു നൽകുന്ന ആർക്കെതിരെയും കളവുകേസ് ചുമത്തില്ലെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.