പാക് യുദ്ധോപകരണ ഉപയോഗം നിരീക്ഷണത്തിൽ –യു.എസ്
text_fieldsവാഷിങ്ടൺ: പാകിസ്താെൻറ യുദ്ധോപകരണ ഉപയോഗം തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് അമേരിക്ക. ഇന്ത്യക്കെതിരെ അമേരിക്കൻ നിർമിത എഫ്-16 പോർവിമാനം പാകിസ്താൻ ഉപയോഗിച്ചതിെൻറ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് യു.എസ് വിദേശകാര്യ വക്താവിെൻറ വിശദീകരണം.
അമേരിക്കയിൽനിന്ന് പോർവിമാനങ്ങളും മിസൈലുകളും വാങ്ങുേമ്പാഴുള്ള കരാർ വ്യവസ്ഥകൾ പാകിസ്താൻ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് യു.എസ് വക്താവ് പറഞ്ഞു. 2016ൽ അമേരിക്കയുടെ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ കാലത്ത് എട്ട് നവീകരിച്ച എഫ്-16 പോർവിമാനങ്ങൾ പാകിസ്താന് വിൽക്കാനുള്ള തീരുമാനത്തെ യു.എസിലെ രാഷ്ട്രീയകക്ഷികൾ ഒരുമിച്ച് എതിർക്കുകയും വിൽപന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
യുദ്ധോപകരണങ്ങൾ പാകിസ്താൻ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന ആശങ്കയും അന്നത്തെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. പാകിസ്താന് നൽകിയിട്ടുള്ള യുദ്ധോപകരണങ്ങൾ ഭീകരവാദ ആക്രമണങ്ങൾ അമർച്ചചെയ്യാനും അതുസംബന്ധിച്ച ആവശ്യങ്ങൾക്കും മാത്രമുള്ളതാണെന്നും യു.എസ് വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.