2014 മുതൽ യു.എസിൽ രാഷ്ട്രീയ അഭയം തേടിയത് 20,000 ഇന്ത്യക്കാർ
text_fieldsവാഷിങ്ടൺ: 2014നുശേഷം യു.എസിൽ രാഷ്ട്രീയ അഭയം തേടിയ ഇന്ത്യക്കാരുടെ എണ്ണം 20,000 കടന്നതായി റിപ്പോർട്ട്. യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പിെൻറ കണക്കുപ്രകാരം കഴിഞ്ഞ ജൂലൈ വരെ 20,235 ഇന്ത്യക്കാരാണ് യു.എസിൽ രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നൽകിയത്. 7214 പേരാണ് 2018 ജൂലൈ വരെയുള്ള സമയങ്ങളിൽ അഭയം തേടിയത്. അതിൽ 296 പേർ സ്ത്രീകളാണ്.
കാലിഫോർണിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പഞ്ചാബിൽ നിന്നുള്ള ഇന്ത്യക്കാരുടെ നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ എന്ന സംഘടനക്കാണ് വിവരങ്ങൾ കൈമാറിയത്. 2014ൽ 2306ഉം 2015ൽ 96 സ്ത്രീകൾ ഉൾപ്പെടെ 2971 ഇന്ത്യക്കാരുമാണ് അപേക്ഷ നൽകിയത്.
2016 ആയപ്പോഴും അപേക്ഷകരുടെ എണ്ണം വർധിച്ചു. 123 സ്ത്രീകളുൾപ്പെടെ 4088 പേരാണ് ആഭ്യന്തര സുരക്ഷ വകുപ്പിനെ സമീപിച്ചത്. 2017ൽ 187 സ്ത്രീകളുൾപ്പെടെ 3656 ആളുകളാണ് അപേക്ഷ നൽകിയത്. കലാപം, മതവിദ്വേഷം, ദേശീയത, രാഷ്ട്രീയ അഭിപ്രായത്തിലുള്ള ഭിന്നത, സാമൂഹിക സംഘടനകളിൽ അംഗമാകുക എന്നിവയാൽ വേട്ടയാടപ്പെടുന്നവർക്ക് അഭയം നൽകാൻ യു.എസിൽ നിയമമുണ്ട്. സ്വന്തം രാജ്യത്ത് കുറ്റകൃത്യങ്ങളിൽപെട്ട് അന്വേഷണം നേരിടുന്നവർക്ക് അഭയം നൽകാൻ വ്യവസ്ഥയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.