ലോക്ഡൗണിൽ മദ്യം കിട്ടാനില്ല; മെക്സിക്കോയിൽ വ്യാജമദ്യം കഴിച്ച് മരിച്ചത് 70ലേറെ പേർ
text_fieldsമെക്സിക്കോ സിറ്റി: കോവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള കഠിനശ്രമങ്ങൾക്കിടെ അമേരിക്കയുടെ അയൽരാജ്യമായ മെക്സിക്കോയിൽ വ്യാജമദ്യ മരണങ്ങളുടെ എണ്ണം പെരുകുന്നു. ഏപ്രിൽ അവസാനം മുതൽ ഇന്നുവരെ രാജ്യത്ത് വ്യാജമദ്യം കഴിച്ച് 70ലേറെ പേരാണ് മരിച്ചത്. ജനങ്ങൾ തിങ്ങിപാർക്കുന്ന നഗരങ്ങളായ പ്യൂബ്‌ല മോറെലോസ് എന്നിവിടങ്ങളിൽ മാത്രമായി 40ലേറെ പേർക്കാണ് വ്യാജമദ്യം കഴിച്ച് ജീവൻ നഷ്ടമായത്. നഗരങ്ങളിൽ അധികൃതർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
വൈറസ് പടരുന്നത് തടയുന്നതിനായി മെക്സിക്കോയിലെ പല സംസ്ഥാനങ്ങളിലും മദ്യവില്പന കർശനമായി നിരോധിച്ചിരിക്കുകയാണ്. മെക്സിക്കൻ സർക്കാർ മദ്യവില്പന അവശ്യസേവനമല്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ കരിഞ്ചന്തയിലുൾപ്പെടെ വ്യാജമദ്യ വിപണി ശക്തി പ്രാപിക്കുകയായിരുന്നു.
പ്യൂബ്‌ലയിലെ ചികോൺകോട്‌ല ഗ്രാമത്തിലാണ് വ്യാജമദ്യ മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൗ പ്രദേശത്ത് നടന്ന ശവസംസ്കാര ചടങ്ങിൽ പെങ്കടുത്ത നിരവധിയാളുകൾ വ്യാജമദ്യം കഴിച്ചിരുന്നതായി പ്യൂബ്‌ല സ്റ്റേറ്റ് ഇൻറീരിയൻ സെക്രട്ടറി ഡേവിഡ് മെൻറസ് പറഞ്ഞു.
കാപ്പി, മുളക്, തക്കാളി കൃഷികളിൽ ഏർപ്പെട്ടിരുന്ന ജനങ്ങൾ ജീവിക്കുന്ന ഈ പ്രദേശത്ത് ഇതേവരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മെക്സിക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാലിസ്കോയിൽ 28ലേറെ പേർ വ്യാജമദ്യം കഴിച്ച് മരിച്ചെന്നും അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.