യു.എസിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ
text_fieldsസാന്‍ബെര്‍ണാഡിനോ: കാലിഫോര്‍ണിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ബിരുദ ഇന്ത്യൻ വിദ്യാർഥി അഭിഷേക് സുധീഷ് ഭട്ട് (25) വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്ന എറിക്ക് ഡേവോണ്‍ ടര്‍ണര്‍ (42) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന മോട്ടലില്‍ െവച്ചാണ് അഭിഷേകിനു വ്യാഴാഴ്ച വെടിയേറ്റത്. ഉച്ചക്ക് ഒന്നോടെ മോട്ടലില്‍ എത്തിയ പൊലീസ് വെടിയേറ്റു നിലത്തുവീണു കിടക്കുന്ന അഭിഷേകിനെയാണ് കാണുന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചു. വെടിവെച്ചശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി യോഗ സെൻറര്‍ നടത്തിവരുന്ന മൈസൂര്‍ കൂവംപുനഗര് ശ്രീ ഉപനിഷത്ത് യോഗാ സെൻറര്‍ സ്ഥാപകനും യോഗ ഗുരുവുമായ സുധീഷ് ചാന്ദിെൻറ മകനാണ് കൊല്ലപ്പെട്ട അഭിഷേക്.
മൈസൂര്‍ വിദ്യാവികാസ് എന്‍ജിനീയറിങ് കോളജില്‍നിന്നു ബിരുദമെടുത്ത് രണ്ടു വര്‍ഷം മുമ്പാണ് അഭിഷേക് ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിയത്. ഒക്ടോബര്‍ 31നാണ് കാലിഫോര്‍ണിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റി സാന്ബര്ണാഡിനോ കോളജില്‍ ഡോ. ഏണസ്റ്റോ ഗോമസിെൻറ ടീച്ചിങ് അസിസ്റ്റൻറായി അഭിഷേകിനു നിയമനം ലഭിച്ചത്. മോട്ടലില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍നിന്നും സംഭവത്തിെൻറ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. വെടിവെപ്പിനു പ്രേരിപ്പിച്ചതെന്താണെന്നു പൊലീസ് അന്വേഷിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.