യു.എസിലെ വനിത മുസ്ലിം മേയർ സ്ഥാനാർഥിക്ക് വധ ഭീഷണി
text_fieldsകാനഡ: യു.എസിലെ റോച്ചെസ്റ്ററിൽ മേയർസ്ഥാനത്തേക്ക് മത്സരിക്കുന്ന റജീന മുസ്തഫക്ക് നേരെ വധഭീഷണി. തെരഞ്ഞെടുക്കപ്പെട്ടാൽ നഗരത്തിലെ ആദ്യ വനിത മുസ്ലിം മേയറാകും ഇവർ. ഒാൺലൈൻ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് റജീന ട്വിറ്ററിൽ കുറിച്ചു. സംഭവം ഗൗരവമായി എടുക്കുന്നു, എന്നാൽ ഇത്തരം ഭീഷണികൾ തന്നെ പിന്നോട്ട് വലിക്കില്ലെന്നും അവർ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, േകസിൽ അന്വേഷണം നടന്നുവരുകയാണെന്നും ഭീഷണി റജീനയെ നേരിട്ട് ലക്ഷ്യമാക്കിയുള്ളതല്ലെന്നും റോച്ചെസ്റ്റർ പൊലീസ് വ്യക്തമാക്കി. 1,14,000 ജനസംഖ്യയുള്ള റോച്ചെസ്റ്ററിൽ 12,000 പേരാണ് മുസ്ലിംകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.