മുസ്ലിം യാത്ര വിലക്ക്: ട്രംപിന് വീണ്ടും തിരിച്ചടി
text_fieldsവാഷിങ്ടൺ: ആറ് മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വീണ്ടും വൻ തിരിച്ചടി. ട്രംപിെൻറ ഉത്തരവ് സ്റ്റേ ചെയ്ത വിർജീനിയ സംസ്ഥാന കോടതി വിധിക്കെതിരെ യു.എസ് സർക്കാർ സമർപ്പിച്ച ഹരജി അപ്പീലുകൾ പരിഗണിക്കുന്ന നാലാം സർക്യൂട്ട് കോടതി തള്ളി. മൂന്നിനെതിരെ 10 വോട്ടുകൾക്കാണ് ട്രംപിെൻറ ഉത്തരവ് അസാധുവാണെന്ന് അപ്പീൽ േകാടതി വിധിച്ചത്.
ദേശീയസുരക്ഷയെക്കുറിച്ച് അമൂർത്ത സങ്കൽപങ്ങൾ പുലർത്തുന്ന ഉത്തരവ് മതവിവേചനവും അസഹിഷ്ണുതയും ശത്രുതയും പ്രകടമാക്കുന്നതാണെന്ന് അപ്പീൽ തള്ളിക്കൊണ്ട് ചീഫ് ജഡ്ജ് റോജർ ഗ്രിഗറി വിധിന്യായത്തിലെഴുതി. മതവിശ്വാസം അടിസ്ഥാനമാക്കി വ്യക്തികളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നീക്കമായിേട്ട ഉത്തരവിനെ കാണാനാവൂവെന്നും ജഡ്ജ് പറഞ്ഞു.
ഫെഡറൽ കോടതി കഴിഞ്ഞ മാർച്ചിൽ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കുകയായിരുന്നു അപ്പീൽ കോടതി. ഹവായി ഫെഡറൽ കോടതിയും ട്രംപിെൻറ ഉത്തരവിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ട്രംപ് സർക്കാർ സമർപ്പിച്ച ഹരജിയും അപ്പീൽകോടതിയുടെ പരിഗണനയിലാണ്. അപ്പീൽകോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അേമരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവങ്ങളിലൊന്ന് ആവർത്തിക്കേണാ വേണ്ടയോ എന്ന് സുപ്രീം കോടതി ഉടൻ തീരുമാനിക്കും എന്നാണ് ട്രംപ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെപ്പറ്റി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.