കോഫി കപ്പിൽ ഐസിസ് എന്നെഴുതി നൽകി; സ്റ്റാർ ബക്സിനെതിരെ കേസ്കൊടുത്ത് മുസ്ലിം യുവതി
text_fieldsതനിക്ക് നൽകിയ കോഫി കപ്പിൽ ഐസിസ് എന്നെഴുതിയതായി യുവതിയുടെ പരാതി. അമേരിക്കയിലെ മിനിസോട്ടയിലാണ് സംഭവം. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാർ ബക്സ് കോഫി ശൃഖലയുടെ ഔട്ട്ലെറ്റിൽ നിന്നാണ് ആയിഷ എന്ന മുസ്ലിം യുവതിക്ക് ദുരനുഭവം ഉണ്ടായത്. യുവതിക്കുവേണ്ടി മിനിസോട്ട ചാപ്റ്റർ ഓഫ് കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷനാണ് പരാതി നൽകിയിരിക്കുന്നത്.
19കാരിയായ ആയിഷ ശിരോവസ്ത്രം ധരിച്ചാണ് കോഫിഷോപ്പിലെത്തിയത്. ഓർഡർ ചെയ്യുന്നവർക്ക് കോഫി കപ്പിൽ പേരെഴുതിയാണ് ഡെലിവറി ചെയ്യുന്നത്. തനിക്ക് ലഭിച്ച കപ്പിൽ പേരിനുപകരം ഐ.സി.സ് എന്നാണ് എഴുതിയിരുന്നതെന്ന് ആയിഷ പറഞ്ഞു. കോഫി ഓർഡർ െചയ്യുേമ്പാൾ താൻ പേര് വ്യക്തമായി പറഞ്ഞിരുന്നെന്നും സ്റ്റാർബക്സ് ജീവനക്കാരൻ തന്നെ മനഃപ്പൂർവ്വം അപമാനിക്കുകയായിരുന്നെന്നും ആയിഷ പറയുന്നു.
ജൂലൈ ഒന്നിനാണ് സംഭവം നടന്നത്. സംഭവം നടന്ന ഉടൻ അവർ ഷോപ്പ് മാനേജരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാണ് മാനേജർ ശ്രമിച്ചത്. തന്നെ ഒഴിവാക്കാനായി 25ഡോളറിെൻറ ഗിഫ്റ്റ് കാർഡ് നൽകുകയായിരുന്നെന്നും യുവതി പറഞ്ഞു. സംഭവത്തിൽ മിനിസോട്ട ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൺറൈറ്റ്സിലാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.