അമേരിക്കയില്‍ തകര്‍ന്ന ജൂത സെമിത്തേരി പുതുക്കിപ്പണിയാന്‍ ഫണ്ട് പിരിച്ച് മുസ്ലിംകള്‍
text_fieldsന്യൂയോര്‍ക്: അജ്ഞാതര്‍ തകര്‍ത്ത ജൂത സെമിത്തേരി പുതുക്കിപ്പണിയാന്‍ അമേരിക്കന്‍ മുസ്ലിംകള്‍ ഒറ്റ ദിവസം ശേഖരിച്ചത് 55,000 ഡോളര്‍ (37 ലക്ഷത്തോളം രൂപ). മിസൂറി സംസ്ഥാനത്തെ സെന്‍റ് ലൂയിസ് പട്ടണത്തിലെ സെമിത്തേരി പുതുക്കിപ്പണിയാന്‍ ആവശ്യമായ 20,000 ഡോളര്‍ കണ്ടത്തൊനാണ് മുസ്ലിം ആക്ടിവിസ്റ്റുകളുടെ സംഘം തീരുമാനിച്ചത്. ആഹ്വാനം ചെയ്ത് ഒന്നാം ദിവസം തന്നെ ഇരട്ടിയിലധികം സംഖ്യയാണ് ഇവര്‍ക്ക് ലഭിച്ചത്. ചൊവ്വാഴ്ചയാണ് ഫണ്ട് ശേഖരണം നടന്നത്.
നൂറിലധികം ജൂതരുടെ ഖബറിടങ്ങള്‍ തകര്‍ത്തവരെ കണ്ടത്തൊന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഒരു സമുദായത്തെ അപമാനിക്കുകയും ഭീതിയില്‍ നിര്‍ത്തുകയും ചെയ്യുന്ന നീക്കത്തിനെതിരെ ജൂതര്‍ക്ക് പിന്തുണ നല്‍കലാണ് ഫണ്ട് ശേഖരണത്തിലൂടെ ഉദ്ദേശിച്ചതെന്ന് നേതൃത്വം നല്‍കിയ മുസ്ലിം ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. മൂന്നു മണിക്കൂറിനകം ആവശ്യമായ തുക ജനങ്ങള്‍ നല്‍കിയതായും പുനര്‍നിര്‍മാണം കഴിഞ്ഞുള്ള സംഖ്യ മറ്റേതെങ്കിലും ജൂത സ്ഥാപനത്തിന് നല്‍കുമെന്നും വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് ആക്രമണ വാര്‍ത്ത പുറത്തുവന്നത്. ജൂതകേന്ദ്രങ്ങള്‍ക്ക് നേരെ ഭീഷണി സന്ദേശങ്ങളും ഈ ദിവസം വന്നിരുന്നു. ഇതില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അപലപിക്കുകയും രാജ്യത്ത് സെമിറ്റിക് വിരുദ്ധത പ്രകടിപ്പിക്കുന്നവരുണ്ടെന്നത് വേദനാജനകമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ജനുവരിയില്‍ ടെക്സസില്‍ മുസ്ലിം പള്ളി അഗ്നിക്കിരയായിരുന്നു. ഇതിന്‍െറ പുനര്‍നിര്‍മാണത്തിന് നടത്തിയ ഫണ്ട് ശേഖരണത്തില്‍ 10 ലക്ഷം ഡോളറാണ് ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് മുസ്ലിംകള്‍ക്ക് നമസ്കാരത്തിന് ജൂതമത വിശ്വാസികള്‍ സിനഗോഗ് വിട്ടുനല്‍കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.