Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജറൂസലം: ട്രംപി​െൻറ...

ജറൂസലം: ട്രംപി​െൻറ വീടിന്​ മുന്നിൽ നമസ്​കാരം നടത്തി പ്രതിഷേധം

text_fields
bookmark_border
white-house
cancel

വാഷിങ്​ടൺ: ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ പ്രതിഷേധം ശക്​തമാവുന്നു. ​ഡോണൾഡ്​ ട്രംപി​​​​െൻറ വീടിന്​ മുന്നിലെ പാർക്കിൽ വെള്ളിയാഴ്​ച നമസ്​കാരം നടത്തിയാണ്​ അമേരിക്കയിലെ മുസ്​ലിംകൾ ​ട്രംപിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്​. ഫലസ്​തീൻ പതാകകളും ബാനറുകളുമായാണ്​ ഇവർ പ്രതിഷേധത്തിന്​ എത്തിയത്​. ട്രംപി​​​​െൻറ നടപടി പ്രശ്​നങ്ങൾ പരിഹരിക്കുകയല്ല കൂടുതൽ രൂക്ഷമാക്കുകയാണ്​ ചെയ്യുന്നതെന്ന്​ പ്രക്ഷോഭകാരികൾ ആരോപിച്ചു.

ബുധനാഴ്​ചയാണ്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇസ്രായേൽ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ചത്​. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്​ ആഗോളതലത്തിൽ ഉയരുന്നത്​. പല ലോക രാജ്യങ്ങളും മാർപാപ്പ ഉൾപ്പടെയുള്ള ആത്​മീയ നേതാക്കളും ട്രംപി​​​​െൻറ നടപടിയെ അംഗീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerusalemprotestworld newsAmericasmalayalam newsDonald Trump
News Summary - Muslims Take Friday Prayers to Donald Trump's Doorstep After Jerusalem Move-World news
Next Story