കിം ജോങ്ങിന്‍റെ കയ്യിലുളളതിനേക്കാള്‍ വലിയ ബട്ടൺ തന്‍റെ പക്കലുണ്ടെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക്പോര് തുടരുന്നു. ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍ വലിയ നൂക്ലിയര്‍ ബട്ടണാണ് തന്‍റെ പക്കലുള്ളതെന്നാണ് ട്രംപ് ഉത്തരകൊറിയക്ക് മറുപടി നൽകിയിട്ടുള്ളത്. അമേരിക്കക്കെതിരെ ആക്രമണം നടത്താനുളള ബട്ടൺ തന്‍റെ കയ്യിലുണ്ടെന്ന കിം ജോങ് ഉന്നിന്‍റെ പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
തന്‍റെ പക്കലുളള നൂക്ലിയര്‍ ബട്ടണ് പ്രഹരശേഷി കൂടുതലാണെന്നും കിങ് ജോങ് ഉന്നിന്‍റെ കയ്യില്‍ മാത്രമാണ് ഇത്തരം ബട്ടണുകള്‍ ഉളളതെന്ന് കരുതരുതെന്നുമാണ് ട്രംപിന്‍റെ ട്വീറ്റ്.
തിങ്കളാഴ്ചയാണ് കിങ് ജോങ് അമേരിക്കയെ നശിപ്പിക്കാൻ കഴിവുള്ള ന്യൂക്ളിയർ ബട്ടൻ തന്‍റെ പക്കൽ ഉണ്ടെന്ന് പറഞ്ഞത്. ഇതൊരു യാഥാർഥ്യമാണെന്നും ഭീഷണിയെല്ലെന്നും കിം ജോങ് മുന്നറിയിപ്പ് നൽകി. വേണ്ടി വന്നാല്‍ ഉത്തര കൊറിയയെ മൊത്തത്തില്‍ നശിപ്പിക്കാന്‍ അമേരിക്കക്കാവുമെന്ന് ട്രംപും നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഐക്യരാഷ്ട്രസഭയിലും ഇരു രാജ്യങ്ങൾ പരസ്പരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു.
ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നതോടെ ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്കെതിരെ ഉപരോധവും ഏര്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.