വീണ്ടും പ്രകോപനം; കടലിൽ നിന്ന് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
text_fieldsപ്യോങ് യാങ്: യു.എസ് ഭീഷണി തള്ളി വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. കടലിലെ പ്രതലത്തിൽനിന്നാണ് പുതിയതരം ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ആണവായുധ വാഹകശേഷിയുള്ള ഈ മിസൈൽ മുങ്ങിക്കപ്പലിൽനിന്നും തൊടുക്കാം. ഈ വർഷം ഇത് 11ാം തവണയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. ഈ മിസൈൽ 450 കിലോമീറ്റർ പറന്ന് കടലിൽ പതിച്ചതായി കൊറിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയിൽ ‘കിഴക്കൻ കടൽ’ എന്നറിയപ്പെടുന്ന ജപ്പാൻ കടലിലാണ് മിസൈൽ പതിച്ചത്. യു.എസുമായി ആണവ ചർച്ച പുനരാരംഭിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം. വൈദേശിക ഭീഷണി ചെറുക്കാനും സ്വയം പ്രതിരോധത്തിനുമാണ് പുതിയ നീക്കമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. ‘പുഗുക്സോങ്-3’ എന്ന പേരുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ആ രാജ്യത്തിെൻറ വാർത്ത ഏജൻസി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ഇതിന് 1,900 കിലോമീറ്റർ പരിധിയുണ്ട്.
അയൽരാജ്യങ്ങളുടെ സുരക്ഷക്ക് ഇത് ഭീഷണിയല്ലെന്ന് ഉത്തര കൊറിയ അറിയിച്ചു. മിസൈൽ പരീക്ഷണങ്ങളിൽ വിജയശ്രീലാളിതനായി നിൽക്കുന്ന ഭരണാധികാരി കിം ജോങ് ഉന്നിൻെറ പടം ഉത്തര കൊറിയ പുറത്തുവിടാറുണ്ട്. ഇത്തവണ അതുണ്ടായില്ല. മിസൈലിെൻറ പരിധി നോക്കുേമ്പാൾ, ദക്ഷിണ കൊറിയക്കും ജപ്പാനുമാണ് പ്രധാനമായും ഇത് ഭീഷണിയായി വരുക. എന്നാൽ, മുങ്ങിക്കപ്പലിൽനിന്നാണ് തൊടുക്കുന്നതെങ്കിൽ ആർക്കാണ് ഭീഷണിയാവുക എന്നത് കൃത്യമായി പറയാനുമാകില്ല. നിലവിൽ ഉത്തര കൊറിയയുടെ പക്കലുള്ള മുങ്ങിക്കപ്പലുകൾ ’90കളിൽ നിർമിച്ചവയാണ്. ഇതിന് 7,000 കിലോ മീറ്റർ വരെ പരിധിയുണ്ടെന്ന് ‘റോയിറ്റേഴ്സ്’ റിപ്പോർട്ട് ചെയ്തു.
ഉത്തര കൊറിയ പ്രകോപനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. ആണവ നിരായുധീകരണം ലക്ഷ്യമിട്ടുള്ള കൃത്യമായ ചർച്ചകളിലേക്ക് ആ രാജ്യം വരണമെന്നും യു.എസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.