ചൈനക്കെതിരെ വീണ്ടും തീരുവ കൂട്ടുമെന്ന ഭീഷണിയുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ചൈനക്കെതിരെ വീണ്ടും ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസുമായുള്ള വ്യാപാരത്തിലെ തട്ടിപ്പ് അവസാനിപ്പിക്കാൻ തയാറാകുന്നില്ലെങ്കിൽ 2000 കോടി ഡോളറിെൻറ ഉൽപന്നങ്ങൾക്ക് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ഭീഷണി. ഇക്കഴിഞ്ഞദിവസം ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നു.
സോയാബീൻ, കൊഞ്ച്, ഇലക്ട്രിക് കാർ, വിസ്കി ഉൾപ്പെടെയുള്ള 5000 കോടി ഡോളറിെൻറ യു.എസ് ഉൽപന്നങ്ങൾക്ക് അധികതീരുവ ചുമത്തി ചൈന മറുപടിയും നൽകി. വ്യാപാരയുദ്ധത്തിലേക്കു നീങ്ങുമെന്ന് ഭീഷണിപ്പെടുത്തി ചൈന ബ്ലാക്ക്മൈൽ ചെയ്യുകയാണെന്ന് യു.എസ് കുറ്റപ്പെടുത്തി.
യു.എസിെൻറ നീക്കങ്ങളെ അനുചിതമായ നടപടികളിലൂടെ ചെറുക്കുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. വർഷങ്ങളായി ചൈന പിന്തുടരുന്നത് തെറ്റായ വ്യാപാരക്രമമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാണ് യു.എസ് ആവശ്യപ്പെടുന്നത്. ചൈന യു.എസിന് 37,500 കോടി ഡോളറിെൻറ വ്യാപാരക്കമ്മിയുണ്ടാക്കിയെന്നാണ് ട്രംപിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.