ആദ്യ ‘ബഹിരാകാശ കുറ്റകൃത്യം’ നാസ അന്വേഷിക്കുന്നു
text_fieldsവാഷിങ്ടൺ: ബഹിരാകാശത്തുവെച്ച് നടന്നതായി ആരോപിക്കപ്പെടുന്ന ആദ്യ കുറ്റകൃത്യം യ ു.എസ് ബഹിരാകാശ ഏജൻസി നാസ അന്വേഷിക്കുന്നു. യു.എസ് ബഹിരാകാശ യാത്രിക ആൻ മക്ൈക്ലൻ, തെൻറ പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽവ െച്ച് അനധികൃതമായി പരിശോധിച്ചെന്ന പരാതിയാണ് അന്വേഷിക്കുന്നത്.
സ്വവർഗ ദമ്പതികളായ ആനും സമ്മർ േവർഡനും തമ്മിൽ അകന്നുകഴിയുകയാണ്. ആൻ തെൻറ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്ന വിവരം മനസ്സിലാക്കി ഈ വർഷം ആദ്യത്തിലാണ് വേർഡൻ ഫെഡറൽ ട്രേഡ് കമീഷൻ (എഫ്.ടി.സി) മുമ്പാകെ പരാതിയുമായെത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. നാസയിലെ ഇൻസ്പെക്ടർ ജനറൽ ഓഫിസിൽ വേർഡെൻറ കുടുംബം മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, ആൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അവരുടെ വക്കീൽ റുസ്റ്റി ഹാർഡിൻ പറഞ്ഞു. ദമ്പതികളുടെ പൊതു സാമ്പത്തിക കാര്യങ്ങൾ നിരീക്ഷിക്കുന്നതിെൻറ ഭാഗമായുള്ള നടപടി മാത്രമാണിത്.
ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയ േശഷം നടന്നിരുന്നതാണിതെന്നും റുസ്റ്റി പറഞ്ഞു. അന്വേഷണത്തിെൻറ ഭാഗമായി രണ്ടു വനിതകളുമായും നാസ അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, തെൻറ പരാതിയിൽ എഫ്.ടി.സി പ്രതികരിച്ചിട്ടില്ലെന്ന് വേർഡൻ പറഞ്ഞു. ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ജൂണിലാണ് ആൻ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.