നാസയുടെ പുതിയ ബഹിരാകാശ യാത്രികരിൽ ഇന്ത്യൻ വംശജനും
text_fieldsഹ്യൂസ്റ്റൻ: ബഹിരാകാശത്തിെൻറ നിഗൂഢതകൾ തേടുന്നതിനുള്ള പരിശീലന ദൗത്യത്തിന് നാസ തെരഞ്ഞെടുത്തവരിൽ ഇന്തോ അമേരിക്കൻ വംശജനും. അമേരിക്കൻ സ്പേസ് ഫ്ലൈറ്റ് ട്രെയ്നീസിെൻറ 22ാമത് ക്ലാസിലേക്ക് 18,000ത്തിലേറെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. 12 പേരെയാണ് തെരഞ്ഞെടുത്തത്. അതിൽ ഏഴുപുരുഷൻമാരും അഞ്ചുസ്ത്രീകളുമാണ്.
ശാരീരികക്ഷമതയും വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിജ്ഞാനവുമടക്കം മാനദണ്ഡമാവുന്ന പരിശീലനദൗത്യത്തിൽ രണ്ടുദശകങ്ങൾക്കിടെ ആദ്യമായാണ് ഇത്രയും പേർ ഉൾപ്പെടുന്നത്. ഇവരിൽ ആറുപേർ സൈനിക ഒാഫിസർമാരും മൂന്നുപേർ ശാസ്ത്രജ്ഞരും രണ്ടുപേർ ഡോക്ടറും ഒരാൾ പൈലറ്റും മറ്റൊരാൾ എൻജിനീയറുമാണ്.
39 കാരനായ ലെഫ്റ്റനൻറ് കേണൽ രാജ ചാരിയാണ് ഇതിൽ ഒരാൾ. ഇന്ത്യക്കാരനാണ് ഇദ്ദേഹത്തിെൻറ പിതാവ്. വാട്ടർലൂവിൽ താമസമാക്കിയ ചാരി എയ്റോനോട്ടിക്സ്, ആസ്ട്രോനോട്ടിക്സ് എന്നിവയിൽ യു.എസ് ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടുവർഷെത്ത പരിശീലനം പൂർത്തിയാക്കിയശേഷം ഇൻറർനാഷനൽ സ്പേസ് സ്റ്റേഷനിൽ ഗവേഷണത്തിനായി ഇവരെ നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.