ഇന്ധനം തീർന്നു; നാസയുടെ ഡോൺ ദൗത്യം അവസാനിപ്പിച്ചു
text_fieldsവാഷിങ്ടൺ: കുള്ളന്‍ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസ വിക്ഷേപിച്ച ബഹിരാകാശ പേട കം ഡോണ്‍ ഇന്ധനം തീർന്നതിനെ തുടർന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. നീണ്ട 11 വര്‍ഷത്തെ സേവനങ്ങള്‍ക്കൊടുവിലാണ് ഡോണിെൻറ ചരിത്രദൗത്യം അവസാനിക്കുന്നത്. ഡീപ് സ്പെയ്സ് നെറ്റ്വര്‍ക്കുമായുള്ള സമ്പര്‍ക്കം ഡോണിനു നഷ്ടപ്പെട്ടതായി നാസ സ്ഥിരീകരിച്ചു.
‘‘ഞങ്ങള്‍ ഡോണ്‍ ദൗത്യത്തിെൻറ അന്ത്യം ആഘോഷിക്കുകയാണ്. പേടകം നമുക്ക് തന്ന നിർണായക ശാസ്ത്രസത്യങ്ങൾ, കണ്ടുപിടിത്തങ്ങൾ, പേടകത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞര്‍, എല്ലാം ഞങ്ങളിന്ന് ആഘോഷിക്കുകയാണ്’’ -നാസ പറഞ്ഞു.
കുള്ളന്‍ ഗ്രഹങ്ങളായ വെസ്റ്റയില്നിന്നും സിറീസില്നിന്നും ഡോണ്‍ അയച്ചുതന്ന ചിത്രങ്ങള്‍ ആകാശഗംഗയുടെ ചരിത്രവും പരിണാമവും മനസ്സിലാക്കുന്നതില്‍ നിർണായകമാണെന്ന് നാസ അറിയിച്ചു. 2007ല്‍ വിക്ഷേപിച്ച പേടകം ഇതുവരെ 690 കോടി കിലോമീറ്ററുകള്‍ സഞ്ചരിച്ചു. 2015ല്‍ സൗരയൂഥത്തില്‍ ചൊവ്വക്കും വ്യാഴത്തിനുമിടക്കുള്ള ‘അസ്റ്ററോയ്ഡ് ബെല്‍റ്റി’ലെ കുള്ളൻ ഗ്രഹത്തിലെത്തിയ ഡോണ്‍ അവിടെയെത്തുന്ന ആദ്യത്തെ മനുഷ്യനിർമിത പേടകമായി മാറി. 2011 മുതല്‍ 2012 വരെ ഡോണ്‍ പേടകം ക്ഷുദ്രഗ്രഹമായ വെസ്റ്റയെ ചുറ്റി നിരീക്ഷിച്ചിരുന്നു.
അസ്റ്ററോയ്ഡ് ബെൽറ്റിലെ ഏറ്റവും വലിയ വസ്തുക്കളാണ് സിറീസും വെസ്റ്റയും. ഹൈഡ്രാസിൻ ഇന്ധനം തീർന്നതുമൂലം ചൊവ്വാഴ്ച നാസയുടെ ടെലിസ്കോപ് ആയ കെപ്ലറും സേവനം അവസാനിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.