1937ൽ വരച്ച ചിത്രത്തിൽ സ്മാർട്ട് ഫോൺ?
text_fieldsേഫ്ലാറൻസ്: എട്ടു പതിറ്റാണ്ട് മുമ്പ് 1937ൽ വരച്ച ഒരു പെയിൻറിങ്. ചിത്രത്തിെൻറ പ്രമേയം 17ാം നൂറ്റാണ്ടിലെ ഒരു ചരിത്രരംഗം. അതിൽ മൊബൈൽ ഫോണുകളുടെ ഏറ്റവും പുതിയ രൂപമായ സ്മാർട്ട്ഫോൺ നോക്കിയിരിക്കുന്ന ഒരു പ്രാചീന വ്യക്തി. കൗതുകമുയർത്തുന്ന ഇൗ ചിത്രം ഇപ്പോൾ പാശ്ചാത്യ മാധ്യമങ്ങളിൽ വാർത്തയായിരിക്കുകയാണ്.
ചരിത്രകാരന്മാരിലും കലാസ്വാദകരിലും കൗതുകമുണർത്തിയ ഇൗ ചിത്രം വരച്ചത് ഇറ്റാലിയൻ ചിത്രകാരനായ ഉമ്പർേട്ടാ റൊമാനൊ. മൊബൈൽ ഫോൺ കണ്ടുപിടിക്കുന്നതിന് 70 വർഷം മുെമ്പങ്കിലും വരച്ച ചിത്രത്തിൽ അമേരിക്കയിൽനിന്ന് ഇറ്റലിയിലെത്തിയ പ്രമുഖനായ വ്യാപാരി വില്യം പിഞ്ചൺ സ്മാർട്ട് ഫോൺ േപാലെയൊരു ഉപകരണത്തിൽ സൂക്ഷ്മമായി നോക്കിയിരിക്കുന്ന രംഗമാണുള്ളത്. ചുറ്റിലും അമേരിക്കയിൽനിന്നെത്തിയ സഹായികളെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
1982ൽ, അതായത് മൊബൈൽ ഫോണുകൾ കണ്ടുപിടിക്കുന്നതിനും വർഷങ്ങൾക്കു മുമ്പ് മരിച്ചുേപായ ഉമ്പർേട്ടാ റൊമാനൊയുടെ ദീർഘദൃഷ്ടിയിൽ തെളിഞ്ഞ ഭാവനയായിരിക്കുേമാ രചനയെന്നാണ് ചിത്രത്തിനടുത്തെത്തുന്ന കാണികൾ ചോദിക്കുന്നത്.അതേസമയം, ചിത്രത്തിലെ വ്യക്തി നോക്കിയിരിക്കുന്നത് 17ാം നൂറ്റാണ്ടിൽ മനുഷ്യർ വ്യാപകമായി ഉപയോഗിച്ചിരുന്ന കണ്ണാടിയായിരിക്കണമെന്നും അല്ലെങ്കിൽ ബ്ലേഡിനെ പോലെ ഉപയോഗിക്കാവുന്ന ഇരുമ്പ് കഷണമാവാമെന്നുമാണ് ചരിത്രകാരന്മാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.