ട്രംപിന് വിഷം നിറച്ച കത്ത്; യു.എസിൽ മുൻ നാവിക ഉദ്യോഗസ്ഥൻ പിടിയിൽ
text_fieldsസാൾട്ട്ലേക് സിറ്റി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനും മറ്റു നേതാക്കൾക്കും വിഷം നിറച്ച കത്ത് അയച്ച മുൻ നാവിക ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. വില്യം ക്ലൈഡ് അലെൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കവറിനു പുറത്ത് പ്രസിഡൻറിനും മറ്റു നേതാക്കൾക്കും നൽകേണ്ടത് എന്നെഴുതിയിരുന്നു. ജൈവ വിഷവാതകമാണ് കത്തിനുള്ളിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരുകയാണ്. നേരേത്ത പല ക്രിമിനൽ കേസുകളും ഇയാൾക്കെതിരെയുണ്ട്.
ട്രംപിന് പുറമെ എഫ്.ബി.െഎ ഡയറക്ടർ ക്രിസ്റ്റഫർ റേ, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, നാവികസേന ഉന്നത തലവൻ ആഡം ജോൺ റിച്ചാർഡ്സൻ എന്നിവരുടെ പേരുകളാണ് കത്തിലുണ്ടായിരുന്നത്.
നാവികസേന റെക്കോഡ് പ്രകാരം 1998-2002 കാലയളവിലായിരുന്നു ഇയാൾ സർവിസിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.