നവാസ് ശരീഫ് അണുപരീക്ഷണത്തിന് എതിരായിരുന്നെന്ന്
text_fieldsഇസ്ലാമാബാദ്: 1998ൽ ഇന്ത്യയിലെ വാജ്പേയി സർക്കാർ നടത്തിയ അണുബോംബ് പരീക്ഷണത്തിന് ബദലായി പാകിസ്താൻ നടത്തിയ ആണവ പരീക്ഷണത്തിന് അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് എതിരായിരുന്നെന്ന് വെളിെപ്പടുത്തൽ. പാകിസ്താൻ റെയിൽവേ മന്ത്രി ശൈഖ് റാഷിദിേൻറതാണ് പ്രസ്താവന. ശക്തരായ സൈന്യത്തിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് പരീക്ഷണം നടത്തിയതെന്ന് ശരീഫ്മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന റാഷിദ് പറഞ്ഞു. ഇന്ത്യയുടെ പൊഖ്റാൻ പരീക്ഷണത്തിന് മറുപടി നൽകണമെന്ന നിർദേശത്തിന് ശരീഫിെനാപ്പം ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും എതിരായിരുന്നു.
എന്നാൽ, താനും രജ സഫറുൽ ഹഖ്, ഗൗഹർ അയ്യൂബ് എന്നിവർ മാത്രമാണ് ഇതിനെ അനുകൂലിച്ചെതന്നും റാഷിദ് അവകാശപ്പെട്ടു. അതേസമയം, റാഷിദിെൻറ അവകാശവാദത്തെ പാകിസ്താൻ മുസ്ലിം ലീഗ് (എൻ) പ്രസിഡൻറും ശരീഫിെൻറ ഇളയ സഹോദരനുമായ ശഹ്ബാസ് ശരീഫ്, മുതിർന്ന നേതാവ് റാണ സനാഉല്ല എന്നിവർ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.