വംശവെറിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഗൂഗ്ളും ട്വിറ്ററും നെറ്റ്ഫ്ലിക്സും
text_fieldsകാലിഫോർണിയ: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡിന്‍റെ മരണത്തോടെ യു.എസിൽ ശക്തിയാർജിച്ച പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഗൂഗ്ളും ട്വിറ്ററും നെറ്റ്ഫ്ലിക്സും. യു.എസിലെ ഗൂഗിൾ, യൂട്യൂബ് ഹോംപേജുകളിൽ വംശീയ സമത്വത്തിനായുള്ള ഞങ്ങളുടെ പിന്തുണ പങ്കുവെക്കുന്നുവെന്ന് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചു.
Today on US Google & YouTube homepages we share our support for racial equality in solidarity with the Black community and in memory of George Floyd, Breonna Taylor, Ahmaud Arbery & others who don’t have a voice. For those feeling grief, anger, sadness & fear, you are not alone. pic.twitter.com/JbPCG3wfQW
— Sundar Pichai (@sundarpichai) May 31, 2020
കറുത്ത വർഗക്കാർക്കും ജോർജ് ഫ്ലോയിഡ്, ബ്രിയോണ ടെയ്‌ലർ, അഹ്മദ് അർബെറി എന്നിവരുടെ ഓർമ്മകൾക്ക് മുന്നിലും ശബ്ദമില്ലാത്തവർക്കും ഞങ്ങളുടെ ഐക്യദാർഢ്യം. ദു:ഖവും കോപവും ഭയവും അനുഭവിക്കുന്നവർക്ക്, നിങ്ങൾ ഒറ്റയ്ക്കല്ല -പിച്ചൈ ട്വിറ്ററിൽ വ്യക്തമാക്കി.
‘നിശ്ശബ്ദത കുറ്റമാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന് പ്രമുഖ വീഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്സ് ട്വിറ്ററിൽ കുറിച്ചു. ഞങ്ങൾക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ട്. കറുത്ത വർഗക്കാരായ ജീവനക്കാരോട് ഞങ്ങൾക്ക് കടമയുണ്ട് -നെറ്റ്ഫ്ലിക്സ് പറഞ്ഞു.
To be silent is to be complicit.
— Netflix (@netflix) May 30, 2020
Black lives matter.
We have a platform, and we have a duty to our Black members, employees, creators and talent to speak up.
മിനിയപൊളിസിൽ പൊലീസ് കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം ആറാം ദിവസം ആയപ്പോഴേക്കും നിരവധി നഗരങ്ങളിലേക്ക് പടർന്നു കഴിഞ്ഞു. യു.എസിലെ വിവിധ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.