ഇറാൻ ഭീഷണി തുടർന്നാൽ ഫലം പ്രവചനാതീതമായിരിക്കും- ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യു.എസിെന ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ട്രംപിെൻറ ഭീഷണി.
ഞായറാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഭീഷണി ഉയർത്തിയത്. ‘ഇനി ഒരിക്കലും യുണൈറ്റഡ് സ്റ്റേറ്റിനെ ഭീഷണിപ്പെടുത്തരുത്. അങ്ങനെ ചെയ്താൽ മുൻ കാല ചരിത്രത്തിൽ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള അനന്തരഫലങ്ങളെ നേരിടേണ്ടി വരും. നിങ്ങളുടെ അക്രമ താത്പര്യങ്ങൾക്ക് വേണ്ടി നിലെകാള്ളുന്ന രാജ്യമായിരിക്കില്ല ഇനി ഒരിക്കലും ഞങ്ങളുടേത്. ഒാർമിക്കുക’ എന്നാണ് ഇറാൻ പ്രസിഡൻറ് ഹസൻ റൗഹാനിയെ അഭിസംേബാധന ചെയ്തുകൊണ്ട് ട്രംപ് ട്വിറ്ററിൽ കുറിച്ചത്.
To Iranian President Rouhani: NEVER, EVER THREATEN THE UNITED STATES AGAIN OR YOU WILL SUFFER CONSEQUENCES THE LIKES OF WHICH FEW THROUGHOUT HISTORY HAVE EVER SUFFERED BEFORE. WE ARE NO LONGER A COUNTRY THAT WILL STAND FOR YOUR DEMENTED WORDS OF VIOLENCE & DEATH. BE CAUTIOUS!
— Donald J. Trump (@realDonaldTrump) July 23, 2018
സിംഹമടയിൽ കയറിക്കളിക്കരുതെന്ന് റൗഹാനി ട്രംപിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനുമായുള്ള തർക്കമാണ് എല്ലായുദ്ധങ്ങൾക്കും ഇടവെക്കുന്നതെന്നും റൗഹാനി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്കയെ ഭീഷണിപ്പെടുത്തിയാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.