പുതിയ കുടിയേറ്റ നിയമം ഇന്ത്യക്ക് അനുകൂലമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: മെറിറ്റ് അടിസ്ഥാനമാക്കിയുള്ള വിസ സംവിധാനം നടപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് അനുകൂലമാണെന്ന് യു.എസ് അധികൃതർ.
കഴിവും സാമർഥ്യവും ഇംഗ്ലീഷ് പരിജ്ഞാനവും പരിഗണിച്ചായിരിക്കും യു.എസിലേക്ക് വിസ അനുവദിക്കുക. കുടിയേറ്റം കുറക്കുന്നതിനായി മെറിറ്റ് അടിസ്ഥാനമാക്കി വിസ അനുവദിക്കുന്ന കുടിയേറ്റ നിയമം നടപ്പാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുകയാണ്. മെറിറ്റ് അടിസ്ഥാനമാക്കി വിസ അനുവദിക്കുേമ്പാൾ രാജ്യെത്ത അനധികൃത കുടിയേറ്റങ്ങൾ തടയാൻ കഴിയുമെന്നും രാജ്യത്തേക്ക് കഴിവുള്ളവർ എത്തുന്നത് രാജ്യത്തിെൻറ തിളക്കം കൂടുതൽ വർധിപ്പിക്കുമെന്നും ട്രംപ് ഭരണകൂടം കരുതുന്നു.
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനത്തിലൂടെ പ്രഗത്ഭരായ വ്യക്തികൾ രാജ്യത്തെത്തുമെന്ന് മുതിർന്ന കാര്യ നിർവാഹക ഉദ്യോഗസ്ഥൻ അറിയിച്ചു. രാജ്യത്തെ സ്നേഹിക്കുന്ന കഴിവുള്ള പ്രഗത്ഭരായ, ഇംഗ്ലീഷ് പരിജ്ഞാനമുള്ള, രാജ്യത്തിെൻറ മൂല്യങ്ങളും സംസ്കാരവും കാത്തുസൂക്ഷിക്കാൻ കഴിവുള്ള വ്യക്തികളെയാണ് യു.എസിന് ആവശ്യം. ലോകത്തിെൻറ ഏതു കോണിൽനിന്നുള്ള വ്യക്തികളായാലും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ളവരാകണം. ഇത്തരത്തിൽ കുടിയേറ്റ നിയമം പരിഷ്കരിക്കുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ വ്യക്തികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
രാജ്യത്ത് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നിയമം പ്രാബല്യത്തിൽ െകാണ്ടുവരാൻ ട്രംപ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.