മസൂദ് അസ്ഹറിനെ യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ നീക്കവുമായി യു.എസ്
text_fieldsവാഷിങ്ടൺ: ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ യു.എൻ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ നീക്കങ്ങൾക്ക ് തുടക്കമിട്ട് യു.എസ്. ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് യു.എസ് നീക്കം. ഇതുമായി ബ ന്ധപ്പെട്ട് നേരത്തെ നടത്തിയ നീക്കങ്ങൾ ചൈന വീറ്റോ ചെയ്ത സാഹചര്യത്തിലാണ് പുതിയ നടപടി.
ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇതിനുള്ള പ്രമേയം യു.എസ് തയാറാക്കിയെന്നാണ് വിവരം. പ്രമേയം പാസായാൽ മസൂദ് അസ്ഹറിനെതിരെ കടുത്ത നടപടികളുണ്ടാകും. പുൽവാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ യു.എസ് സജീവമാക്കിയത്.
അതേ സമയം, ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാങ് മസൂദ് അസ്ഹർ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. തീവ്രവാദ പട്ടികയിൽ അസ്ഹറിനെ ഉൾപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.