ന്യൂയോർക് അറ്റോണി ജനറൽ രാജിവെച്ചു
text_fieldsന്യൂയോർക്: നാലു സ്ത്രീകളെ ശാരീരികമായി മർദിച്ചുവെന്ന ആരോപണത്തെതുടർന്ന് ന്യൂയോർക് അറ്റോണി ജനറലിെൻറ പദവി തെറിച്ചു. മർദിച്ചുവെന്നാരോപിച്ച് മിഷേൽ മാനിങ് ബാരിഷ്, ടാനിയ സെൽവരത്നം തുടങ്ങിയ നാലു സ്ത്രീകൾ രംഗത്തു വന്നതിനെ തുടർന്നാണ് എറിക് ഷ്നീഡർമാൻ (63) രാജിവെക്കാൻ നിർബന്ധിതനായത്. ന്യൂയോർക്കർ മാഗസിനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
നാ
ലുപേരിൽ രണ്ടു സ്ത്രീകൾ എറികിെൻറ മുൻ കാമുകിമാരായിരുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുത്ത വിമർശകനായ ഇദ്ദേഹം ഹോളിവുഡിൽ അലയടിച്ച മീ ടു കാമ്പയിെൻറ വക്താവുമാണ്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് എറികിെൻറ അവകാശവാദം. ഉഭയകക്ഷി ബന്ധപ്രകാരമാണ് എല്ലാവരുമായും ബന്ധം നടത്തിയത്. ആരെയും ശാരീരികമായി മർദിച്ചിട്ടില്ല.-എറിക് വ്യക്തമാക്കി. 2010ലാണ് എറിക് അറ്റോണി ജനറലായി സ്ഥാനമേറ്റത്. ഇൗ വർഷം അതേ പദവിയിലേക്കായി വീണ്ടും മത്സരിക്കാനിരിക്കയായിരുന്നു.
റിപ്പോർട്ടിനെ തുടർന്ന് ന്യൂയോർക് ഗവർണർ ആൻഡ്ര്യൂ കുവോമോ ആണ് രാജിയാവശ്യപ്പെട്ടത്. ആരും നിയമത്തിനതീതരല്ലെന്ന് അദ്ദേഹം ഒാർമപ്പെടുത്തുകയും ചെയ്തു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രോസിക്യൂട്ടർമാരെ ചുമതലപ്പെടുത്തുമെന്നും കുവോമോ വ്യക്തമാക്കി. സ്ത്രീകളിലാരും പൊലീസിൽ പരാതി നൽകിയിട്ടില്ല. ലൈംഗികാരോപണ വിവാദത്തിൽ കുടുങ്ങിയ ഹോളിവുഡ് നിർമാതാവ് ഹാർവീ വെയിൻസ്റ്റീനും അേദ്ദഹത്തിെൻറ കമ്പനിക്കുമെതിരെ നടപടിയെടുക്കാൻ മുന്നോട്ടുവന്നത് എറിക് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.