ഒന്നാം പേജ് കോവിഡ് ബാധിച്ച് മരിച്ചവർക്കായി നീക്കിവെച്ച് ന്യൂയോർക്ക് ടൈംസ്
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് രൂക്ഷമായി തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുേമ്പാൾ സംഭവത്തിൻെറ രൂക്ഷത വെളിവാക്കുകയാണ് ന്യൂയോർക്ക് ടൈംസ്. കോവിഡ് ബാധിച്ച് മരിച്ച ആയിരം പേരുടെ വിവരങ്ങളാണ് ഞായറാഴ്ച്ച പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാംപേജില്‍ നിരത്തിയിരിക്കുന്നത്. അമേരിക്കയിലെ കോവിഡ് മരണം ഒരുലക്ഷത്തോട് അടുക്കുമ്പോഴാണ് ശക്തമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും ന്യൂയോര്‍ക്ക് ടൈംസ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്.
ന്യൂയോര്‍ക്ക് ടൈംസ് ഗ്രാഫിക്‌സ് ഡെസ്‌കിലെ അസിസ്റ്റന്റ് എഡിറ്റര്‍ സിമോണെ ലാൻനാണ് ഈ ആശയത്തിന് പിന്നില്‍. കോവിഡ് മരണസംഖ്യ ഒരു ലക്ഷം എത്തുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇത്തരമൊരു ആശയം ചര്‍ച്ചക്കെത്തിയത്. പ്രതീകാത്മകമായി ഏതെങ്കിലും ചിത്രങ്ങളോ ചിഹ്നങ്ങളോ മറ്റു ഗ്രാഫിക്‌സോ ചെയ്താല്‍ അത് ജനങ്ങളുമായി ഇത്രമേല്‍ സംവദിക്കില്ലെന്ന ബോധ്യത്തിലാണ് സിമോണ്‍ ലാന്റണ്‍ ഒന്നാം പേജ് തന്നെ ചരമക്കോളമാക്കുന്ന പദ്ധതി അവതരിപ്പിച്ചത്.
ഇത് ഒരു പട്ടികയിലെ വെറും പേരുകളല്ലെന്നും ഇത് നമ്മള്‍ തന്നെയാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. കണക്കുകൂട്ടാനാകാത്ത നഷ്ടമെന്നാണ് കോവിഡിനെ തുടര്‍ന്നുള്ള ദുരന്തത്തെ പത്രം വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തിയുടേയും പേരും വയസും മറ്റ് വിവരങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.