പ്ലാസ്റ്റിക് കവറില്‍ നവജാത ശിശു; ‘ബേബി ഇന്ത്യ’യെന്ന് പേരിട്ട് യു.എസ് പൊലീസ്
text_fieldsവാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ് ടെത്തി. ജൂണ്‍ ആറിനാണ് അറ്റ്ലാൻറക്ക് 64 കിലോമീറ്റർ അകലെയുള്ള കമ്മിങ് ഏരിയയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട കുഞ ്ഞിനെ പൊലീസ് കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിക്കുന്നതിന് മുമ്പാണ് പെൺകുഞ്ഞിനെ പൊതിഞ്ഞ് റോഡരികിലെ മരക്കൂട്ടത്തിനിടയിൽ ഉപേക്ഷിച്ചിരുന്നത്. കുട്ടിയെ വീണ്ടെടുത്ത പൊലീസ് അവൾക്ക് ‘ബേബി ഇന്ത്യ’ എന്ന് പേരിട്ടു. കുഞ്ഞിനെ ഉപേക്ഷിച്ച രക്ഷിതാക്കളെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. പ്ലാസ്റ്റിക് കവർ തുറന്ന് കുഞ്ഞിനെ പുറത്തെടുക്കുന്ന വീഡിയോ പൊലീസ് പുറത്തു വിട്ടു.
മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടയാൾ പൊലീസിൽ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവർ മുറിച്ച് പുറത്തെടുത്ത കുട്ടിയുടെ പൊക്കിൾ കൊടി മെഡിക്കൽ സംഘം മുറിച്ചു മാറ്റി. കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നതായും രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസുമായി പങ്കുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ വീണ്ടെടുത്ത് ചികിത്സ നൽകുന്ന വിഡിയോ പുറത്തുവിട്ടതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിെൻറ അമ്മയെ കണ്ടെത്തുന്നതിന് ബേബി ഇന്ത്യ എന്ന ഹാഷ്ടാഗിൽ നിരവധിപേരാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.