ട്രംപുമായി ഭിന്നത: നിക്കി ഹാലി യു.എൻ പദവി രാജിവെച്ചു
text_fieldsന്യൂയോർക്: െഎക്യരാഷ്ട്ര സഭയിലെ യു.എസിെൻറ നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹാലി രാജിവെച്ചു. യു.എസ് മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. തെൻറ സുഹൃത്ത് രാജിവെച്ച കാര്യം ട്വിറ്ററിലൂടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജി ട്രംപ് സ്വീകരിക്കുകയും ചെയ്തു. സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് രാജിയെന്നും മറ്റൊരു പദവിയിൽ വൈറ്റ്ഹൗസിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
2017 ജനുവരിയിലാണ് ഇന്ത്യൻ വംശജയായ നിക്കിയെ യു.എന്നിലെ യു.എസ് അംബാസഡറായി നാമനിർദേശം ചെയ്തത്. സൗത്ത് കരോലൈന ഗവർണറായിരുന്നു അവർ. 2014ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്രീയ രംഗത്ത് താരതമ്യേന പുതുമുഖമായിരുന്നു നിക്കി. സാധാരണ രീതിയിൽ അത്തരമൊരാളെ യു.എൻ അംബാസഡറായി നിയമിക്കാൻ സാധ്യതയില്ല. രാജിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കവെ, 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും നിക്കി വ്യക്തമാക്കി. ട്വിറ്ററിൽനിന്ന് അവരുടെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങൾ നീക്കം ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രിലിൽ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോൾ നിക്കി ഹാലിയുടെ പക്വതയില്ലാത്ത തീരുമാനമാണതെന്ന് ട്രംപിെൻറ അനുയായി കുറ്റപ്പെടുത്തിയിരുന്നു. അതിൽ നിക്കി നീരസം പ്രകടിപ്പിക്കുകയും ചെയ്തു.
നേരത്തേ ട്രംപിെൻറ കടുത്ത വിമർശകയായിരുന്ന അവർ പിന്നീട് വക്താവായി മാറുന്നതാണ് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.