റോഹിങ്ക്യകൾക്ക് നേരെ വംശഹത്യ നടക്കുന്നില്ല -മ്യാൻമർ
text_fieldsയു.എൻ: റോഹിങ്ക്യകൾക്ക് നേരെ വംശീയ അതിക്രമം നടക്കുന്നുവെന്ന ആരോപണം തള്ളി ഐക്യരാഷ്ട്രസഭിലെ മ്യാൻമർ സ്ഥാനപതി. രാജ്യത്ത് വംശീയ ഉൻമൂലനമോ കൂട്ടക്കൊലയോ നടക്കുന്നില്ലെന്നും സ്ഥാനപതി ഹോ ഡു സ്വാൻ അവകാശപ്പെട്ടു.
സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയാണ് മ്യാൻമർ പരിശ്രമിക്കുന്നത്. അല്ലാത്ത നയങ്ങൾ സ്വീകരിക്കുന്നില്ല. വംശീയമായ തുടച്ചുനീക്കലിനെയും കൂട്ടക്കൊലയെയും പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്യുന്നത്.
തീവ്രവാദത്തിനെതിരെ പോരാടുകയും നിഷ്ക്കളങ്കരായ ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുകയാണ് സർക്കാറിന്റെ ഉത്തരവാദിത്തം. നിരവധി കാരണങ്ങളാൽ ജനങ്ങളിൽ ഭയം ഉണ്ടാകുന്നുണ്ട്. ഇതുമൂലം സ്ത്രീകളും കുട്ടികളും പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു.
മ്യാൻമർ സുരക്ഷാസേനയോട് ഏറ്റുമുട്ടാൻ പുരുഷന്മാരെ നിർബന്ധിച്ച് അർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (എ.ആർ.എസ്.എ)യിൽ അംഗമാക്കുന്നു. രാജ്യത്തെ ഇല്ലാതാക്കാൻ തീവ്രസ്വഭാവമുള്ള ഒരു വിഭാഗം ശ്രമിക്കുകയാണെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.