ഹിജാബ് ധരിച്ച മുസ്ലിം വനിതയെ വാഷിങ്ടണിലെ ബാങ്കിൽനിന്ന് പുറത്താക്കി
text_fieldsന്യൂയോർക്: ഹിജാബ് ധരിച്ചതിന് മുസ്ലിം വനിതെയ അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കിൽനിന്ന് പുറത്താക്കി. വാഷിങ്ടണിലെ സൗണ്ട്ക്രെഡിറ്റ് യൂനിയൻ ബാങ്കിേൻറതാണ് നടപടി. വെള്ളിയാഴ്ച കാർ ലോൺ അടക്കാൻ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു.
ബാങ്കിനുള്ളിൽ തൊപ്പി, ഹിജാബ്, സൺഗ്ലാസുകൾ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നാണ് അധികൃതരുടെ പക്ഷം. നിയമം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ബാങ്ക്നിയമങ്ങൾ പാലിക്കാൻ താൻ തയാറാണ്. പക്ഷേ, ബാങ്കിൽ തൊപ്പി ധരിച്ചുവന്ന മറ്റൊരാൾക്ക് ഒരു പ്രശ്നവുമില്ലാതെ സേവനങ്ങൾ നൽകിയപ്പോഴാണ് തന്നെ പുറത്താക്കിയത്. തെൻറ മുഖം മറച്ചിട്ടില്ല, തല മാത്രമാണ് മറച്ചത്. ബാങ്കിൽ നിന്നും പുറത്താക്കിയ നടപടി തികച്ചും പക്ഷപാതമാണെന്നും ജമീല ഫേസ് ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.