നൊബേൽ സമാധാന സമ്മാന ജേതാവ് ജോൺ ഹ്യൂം അന്തരിച്ചു
text_fieldsബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സമുന്നത രാഷ്ട്രീയ നേതാവും നൊേബൽ സമാധാന സമ്മാന ജേതാവുമായ േജാൺ ഹ്യൂം (83) അന്തരിച്ചു. വടക്കൻ അയർലൻഡിൽ മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിൽക്കുകയും 3500ലധികം പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്ത 'ട്രബിൾസ്' എന്ന പേരിൽ അറിയപ്പെട്ട സംഘർഷം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനാണ് ഹ്യൂം.
1998ലാണ് വടക്കൻ അയർലൻഡിൽ സമാധാന കരാർ ഒപ്പുവെക്കപ്പെട്ടത്. 'ഗുഡ് ഫ്രൈഡേ ട്രീറ്റി' എന്നറിയപ്പെട്ട ഇൗ കരാറിന് നേതൃത്വം നൽകിയതിനാണ് ഹ്യൂമിനും ഉൾസ്റ്റർ യൂനിയനിസ്റ്റ് പാർട്ടി നേതാവ് ഡേവിഡ് ട്രിംബിളിനും സമാധാനത്തിനുള്ള നൊേബൽ സമ്മാനം നൽകിയത്.
1970ൽ സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടി രൂപവത്കരിക്കുന്നതിൽ പങ്കാളിയാകുകയും 1979 മുതൽ 2001 വരെ പാർട്ടിയെ നയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.